x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി​യി​ൽ ചൂ​ടേ​റു​ന്നു; ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ

വെബ്ഡെസ്ക്
Published: November 12, 2026 06:42 AM IST | Updated: November 12, 2026 06:42 AM IST

നെ​ല്ലി​യാ​മ്പ​തി: ത​ണു​ത്ത കാ​ലാ​വ​സ്ഥ​യ്ക്കും കോ​ട​മ​ഞ്ഞി​നും പേ​രു​കേ​ട്ട നെ​ല്ലി​യാ​മ്പ​തി​യി​ൽ പ​ക​ൽ​ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ.

മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും പ​ക​ൽ താ​പ​നി​ല അ​സാ​ധാ​ര​ണ​മാ​യി ഉ​യ​ർ​ന്ന​തു​മാ​ണ് ഗ​വ. ഓ​റ​ഞ്ച് ഫാ​മി​ലെ പ​ച്ച​ക്ക​റി​ക്കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി 20- 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്ന നെ​ല്ലി​യാ​മ്പ​തി​യി​ൽ ഇ​പ്പോ​ൾ പ​ക​ൽ താ​പ​നി​ല 30- 31 ഡി​ഗ്രി വ​രെ ഉ​യ​രു​ന്നു​ണ്ട്.

ശീ​ത​കാ​ല​ത്ത് മി​ക​ച്ച രീ​തി​യി​ൽ വ​ള​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​ക്കു​ക​യും പു​തി​യ നാ​മ്പു​ക​ളു​ണ്ടാ​കു​ന്ന​ത് കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ഉ​ത്പാ​ദ​ന​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ.

ഗ​വ. ഓ​റ​ഞ്ച് ഫാ​മി​ൽ പ്ര​ധാ​ന​മാ​യും കാ​ബേ​ജ്, ബ്രോ​ക്കോ​ളി, ബീ​റ്റ്റൂ​ട്ട്, മു​ള്ള​ങ്കി, കാ​ര​റ്റ് തു​ട​ങ്ങി​യ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. താ​പ​നി​ല​യി​ലെ വ​ർ​ധ​ന ഇ​വ​യു​ടെ വ​ള​ർ​ച്ച​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഇ​നി​യും പ​ക​ൽ താ​പ​നി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി തു​ട​രു​ന്ന​തു​ത​ന്നെ പ്ര​യാ​സ​ക​ര​മാ​കു​മെ​ന്ന് ഫാം ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും കൃ​ഷി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.
ഒ​രു ദി​വ​സം മ​ഴ ല​ഭി​ച്ചാ​ൽ പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം മ​ഴ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തോ​ടെ മ​ണ്ണി​ൽ ആ​വ​ശ്യ​ത്തി​ന് ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തും കൃ​ഷി​പ​രി​പാ​ല​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.
മ​ണ്ണി​ൽ ആ​വ​ശ്യ​ത്തി​ന് ഈ​ർ​പ്പ​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വ​ള​പ്ര​യോ​ഗം ന​ട​ത്താ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ച്ച​ക്ക​റി​ക​ൾ​ക്ക് പു​റ​മെ ഫാ​മി​ലെ ഫ​ല​വി​ള​ക​ളെ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ബാ​ധി​ച്ചി​ട്ടു​ണ്ട്.

പാ​ഷ​ൻ ഫ്രൂ​ട്ട്, പേ​ര​യ്ക്ക, ഓ​റ​ഞ്ച് തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വെ​ടു​പ്പി​ലും കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി ഫാം ​സൂ​പ്ര​ണ്ട് പി. ​സാ​ജി​ദ​ലി പ​റ​ഞ്ഞു.

Tags : Temperatures rise in Nelliampathy Nattuvishesham DistrictNews

Recent News

Corehub Up