മികച്ച കോളജ് മാഗസിൻ അവാർഡ് നേടിയവർ ദിവ്യോദയ ഭാരവാഹികൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം.
കോയമ്പത്തൂർ: ദിവ്യോദയ ഇന്റർ റിലീജിയസ് സെന്ററും സൗത്ത് ഇന്ത്യൻ ബാങ്ക് ബിഗ് ബസാർ സ്ട്രീറ്റ് ശാഖയും സംയുക്തമായി സംഘടിപ്പിച്ച തമിഴ്നാട് ബെസ്റ്റ് കോളജ് മാഗസിൻ അവാർഡുകൾ വിതരണം ചെയ്തു.
മത്സരത്തിൽ ഗോപിചെട്ടിപാളയം ഗോപി ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം സ്ഥാനവും വാനിയമ്പാടി ഇസ്ലാമിയ കോളജ് രണ്ടാം സ്ഥാനവും നേടി. കോയമ്പത്തൂർ നിർമ്മല കോളജ് ഫോർ വുമൺ, മധുര ഫാത്തിമ കോളജ് എന്നിവ മൂന്നാംസ്ഥാനം പങ്കിട്ടു. പങ്കെടുത്ത മറ്റു കോളജുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ദിവ്യോദയയിൽ നടന്ന ചടങ്ങിൽ ദിവ്യോദയ ഡയറക്ടർ ഫാ.ഡോ. തോമസ് ചേരൻ സിഎംഐ സ്വാഗതം പറഞ്ഞു. കോയമ്പത്തൂർ രൂപത മെത്രാൻ ഡോ.എൽ. തോമസ് അക്വിനാസ് മുഖ്യാതിഥിയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ബിഗ് ബസാർ സ്ട്രീറ്റ് ശാഖാ സീനിയർ മാനേജർ ആർ. സപർണ വിശിഷ്ടാതിഥിയായും ഗുരുദ്വാര സിംഗ് സഭാ സെക്രട്ടറി ഗുർപ്രീത് സിംഗ് പ്രത്യേക അതിഥിയായും പങ്കെടുത്തു.