x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്കുത​ല ബാ​ങ്കേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 06:32 AM IST | Updated: November 12, 2026 06:32 AM IST

‎നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കുത​ല ബാ​ങ്കേ​ഴ്സ് മീ​റ്റ് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ​. ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ട‌ു​മ​ങ്ങാ​ട്: താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫിസി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എം​എ​സ്​എം​ഇ വാ​യ്പ ആ​വ​ശ്യ​മു​ള്ള സം​രം​ഭ​ക​ർ​ക്ക് ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു സം​വ​ദി​ക്കു​ന്ന​തി​നാ​യി നെ​ടു​മ​ങ്ങാ​ട് "ബാ​ങ്കേ​ഴ്സ് മീ​റ്റ്' സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‎നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫിസ​ര്‍ എ​ല്‍. ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​യായി.

താ​ലൂ​ക്കി​ലെ വി​വി​ധ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളി​ലെ 46 പ്ര​തി​നി​ധി​ക​ളും 92 സം​രം​ഭ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ 14.2 കോ​ടി രൂ​പ​യു​ടെ വാ​യ്പ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​ ലോ​ൺ അനുവദിച്ചുള്ള ലെ​റ്റ​റു​ക​ളു​ടെ വി​ത​ര​ണം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല​വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ സി​മി ച​ന്ദ്ര​ൻ, ജ​യ​മോ​ഹ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ഫാ​ത്തി​മ, വ്യ​വ​സാ​യ ഓ​ഫി​സ​ർ​മാ​രാ​യ ജി.​വി. സ​ന്തോ​ഷ്‌ കു​മാ​ർ, എ​സ്. സി​ന്ധു, എൽ. ലി​ജു, എ​ൽ.ആ​ർ. അ​ൻ​സി​ൽ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : organized Nattuvishesham Districtnews

Recent News

Corehub Up