നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടയില്‍ ഒന്‍പത് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ബെംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേയ്ക്കുവന്ന ആഡംബരബസിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി സംയുക്ത് (24) ആണ് പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ബെംഗളൂരുവിലെ സ്വകാര്യ കന്പനിയില്‍ ജീവനക്കാരനാണ്. നാട്ടിലേയ്ക്ക് എംഡിഎംഎയുമായി വരുന്നതിനിടയിലാണ് എക് സൈസിന്റെ വാഹന പരിശോധനയ്ക്കിടയില്‍ ഇയാള്‍ പിടിയിലായത്.
യുവാവിന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കേസ് രജിസ്റ്റര്‍ ചെയ്ത എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
Tags : Excise Checkpost Nattuvishesham Districtnews