Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consecutive Time.

Kollam

ക​ള​രി​പ്പ​യ​റ്റി​ല്‍ വീ​ണ്ടും താ​ര​മാ​യി അ​വ​ന്തി​ക; തു​ട​ര്‍​ച്ചയാ​യി അ​ഞ്ചാ​മ​തും ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ത്

ച​വ​റ: ക​ള​രി​പ്പ​യ​റ്റി​ല്‍ എ​തി​രാ​ളി​ക​ളി​ല്ല​ന്ന് വീ​ണ്ടും തെ​ളി​യി​ച്ച് ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​വ​ന്തി​ക തു​ട​ര്‍​ച്ചയായി അ​ഞ്ചാ​മ​തും വ്യ​ക്തി ഗ​ത ച​മ്പ്യ​ന്‍ ഷി​പ്പ് നി​ല​നി​ര്‍​ത്തി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ക​ള​ര​ിപ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ലാ​ണ് ഈ ​മി​ടു​ക്കി ചാ​മ്പ്യ​ന്‍ പ​ട്ടം വി​ട്ടു കൊ​ടു​ക്കാ​തെ സ്വ​ന്ത​മാ​ക്കി​യ​ത്.
വി​വി​ധ ക​ള​രി​ക​ളി​ല്‍​നി​ന്നാ​യി 200-പേ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് എ​ട്ടാം ക്ലാ​സു​കാ​രി അ​വ​ന്തി​ക ചാ​ന്പ്യ​നാ​യ​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ക​ള​രി​പ്പ​യ​റ്റ് പ​ഠി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്കി.
അ​വ​ന്തി​ക​യു​ടെ ക​ഴി​വ് ക​ണ്ടെ​ത്തി​യ ര​ക്ഷി​താ​ക്ക​ള്‍ ക​ള​രി പ​ഠി​ക്കു​ന്ന​തി​നാ​യി പ​ന്മ​ന മ​ന​യി​ല്‍ കൃ​ഷ്ണാ​യ​നം ക​ള​രി​യി​ല്‍ എ​ത്തി​ക്കു​ക​യും ശ​ശി ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ അ​വ​ന്തി​ക അ​ഭ്യാ​സ മു​റ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ത​വ​ണ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ദേ​ശീ​യ ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ അ​വ​ന്തി​ക​യു​ടെ ല​ക്ഷ്യം ഇ​ക്കു​റി ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ക എ​ന്ന​താ​ണ്.
പ​ന്മ​ന ചി​റ്റൂ​ര്‍ ചെ​റു​ക്കാ​ട്ട് വീ​ട്ടി​ല്‍ സാ​ബു​വി​ന്‍റെ​യും ചി​പ്പി​യു​ടെ​യും മ​ക​ളാ​ണ് അ​വ​ന്തി​ക.

Latest News

Corehub Up