x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പി​യാ​ത്ത ശി​ല്പം സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 06:23 AM IST | Updated: November 12, 2026 06:23 AM IST

വി​ഴി​ഞ്ഞം: പു​ല്ലു​വി​ളയിലെ തീ​ര​ദേ​ശ ജ​ന​ത്തി​ന്‍റെ ആ​ഗ്ര​ഹ​വും ക​ഠി​നാ​ധ്വാ​ന​വും ഫ​ലംക​ണ്ടു. നീ​ണ്ട മൂ​ന്ന​ര​വ​ർ​ഷ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യും പ​രി​ശ്ര​മ​വും ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ "പി​യാ​ത്ത' ശി​ല്പം സഫലമായി.
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ലേ​തി​നേ​ക്കാ​ൾ വ​ലി​യ ശി​ല്പ​മാ​ണു പു​ല്ലു​വി​ള​യെ​ന്ന തീ​ര​ഗ്രാ​മ​ത്തി​ലെ ക​ട​ലോ​ര​ത്ത് പി​റ​ന്ന​ത്. മാ​താ​വി​നെ ആ​രാ​ധി​ക്കു​ന്ന തീ​ര​ജ​ന​ത​യു​ടെ ആ​ഗ്ര ഹ​മാ​യി​രു​ന്നു പു​ല്ലു​വി​ള​യി​ൽ ത​ങ്ങ​ൾ​ക്കാ​യി ഒ​രു കു​രി​ശ​ടി വേ​ണ​മെ​ന്ന​ത്. ആ ​ആ​ഗ്ര​ഹം അ​വ​ർ പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ അ​റി​യി​ച്ചു. ഇ​ട​വ​ക വി​കാ​രി പി​യാ​ത്ത എ​ന്ന ആ​ശ​യ​ത്തി​നു വി​ശ്വാ​സി​ക​ളു​ടെ പൂ​ർ​ണ​പി​ന്തു​ണ കൂ​ടി​യാ​യ​തോ​ടെ ശി​ല്പം സ​ഫ​ല​മാ​യി.

ത​റ​യി​ൽ​നി​ന്നു പ​ത്ത​ടി ഉ​യ​ര​ത്തി​ൽ തീ​ർ​ത്ത പ്ലാ​റ്റ്ഫോ​മി​നു മു​ക​ളി​ൽ ക്രി​സ്തു​വി​ന്‍റെ ജീ​വ​ച​ക്രം ക​ണ​ക്കാ​ക്കി 33 അ​ടി​പൊ​ക്ക​ത്തി​ൽ നി​ർ​മി​ച്ച ശി​ല്പം, കു​രി​ശി​ന്‍റെ ഉ​യ​രം ഉ​ൾ​പ്പെ​ടെ 70 അ​ടി​യി​ലാ​ണ് പി​യാ​ത്ത​യു​ടെ നി​ൽ​പ്പ്. ശി​ല്പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നി​ർ​വ​ഹി ച്ചു. ​പു​ല്ലു​വി​ള​യെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്നും അ​ടു​ത്ത ബ​ജ​റ്റി​ൽ ഇ​തി​നു വേ​ണ്ട തു​ക അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മി​ക​ച്ച ആ​ർ​കി​ടെ​ക്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി പു​ല്ലു​വി​ള ടൂ​റി​സം കേ​ന്ദ്ര​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​പി​ആ​ർ ത​യാ​റാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ജ​ന​ത്തി​ന്‍റെ ജീ​വി​ത നി​ല​വാ​രം കൂ​ടി ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​യി​രി​ക്കും വി​ഭാ​വ​ന ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്‌​തു​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, പു​ല്ലു​വി​ള ഫൊ​റോ​ന വി​കാ​രി മോ​ൺ. വൈ. ​ഡൈ​സ​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​എ​സ്.​ബി. ആ​ ന്‍റ​ണി, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പം വി​ൻ​സ​ന്‍റ്, സെ​ക്ര​ട്ട​റി സ്റ്റെ​ല്ല​സ് ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : sculpture unveiled Nattuvishesham Districtnews

Recent News

Corehub Up