വിഴിഞ്ഞം: പുല്ലുവിളയിലെ തീരദേശ ജനത്തിന്റെ ആഗ്രഹവും കഠിനാധ്വാനവും ഫലംകണ്ടു. നീണ്ട മൂന്നരവർഷത്തിന്റെ പ്രാർഥനയും പരിശ്രമവും ഒത്തുചേർന്നതോടെ "പിയാത്ത' ശില്പം സഫലമായി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേതിനേക്കാൾ വലിയ ശില്പമാണു പുല്ലുവിളയെന്ന തീരഗ്രാമത്തിലെ കടലോരത്ത് പിറന്നത്. മാതാവിനെ ആരാധിക്കുന്ന തീരജനതയുടെ ആഗ്ര ഹമായിരുന്നു പുല്ലുവിളയിൽ തങ്ങൾക്കായി ഒരു കുരിശടി വേണമെന്നത്. ആ ആഗ്രഹം അവർ പുല്ലുവിള സെന്റ് ജേക്കബ് ഫൊറോന ഇടവകയിൽ അറിയിച്ചു. ഇടവക വികാരി പിയാത്ത എന്ന ആശയത്തിനു വിശ്വാസികളുടെ പൂർണപിന്തുണ കൂടിയായതോടെ ശില്പം സഫലമായി.
തറയിൽനിന്നു പത്തടി ഉയരത്തിൽ തീർത്ത പ്ലാറ്റ്ഫോമിനു മുകളിൽ ക്രിസ്തുവിന്റെ ജീവചക്രം കണക്കാക്കി 33 അടിപൊക്കത്തിൽ നിർമിച്ച ശില്പം, കുരിശിന്റെ ഉയരം ഉൾപ്പെടെ 70 അടിയിലാണ് പിയാത്തയുടെ നിൽപ്പ്. ശില്പത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹി ച്ചു. പുല്ലുവിളയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും അടുത്ത ബജറ്റിൽ ഇതിനു വേണ്ട തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മികച്ച ആർകിടെക്ടിനെ ചുമതലപ്പെടുത്തി പുല്ലുവിള ടൂറിസം കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട ഡിപിആർ തയാറാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി. ജനത്തിന്റെ ജീവിത നിലവാരം കൂടി ഉയർത്തുന്ന തരത്തിലുള്ള പദ്ധതിയായിരിക്കും വിഭാവന ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അധ്യക്ഷനായി. എം.വിൻസന്റ് എംഎൽഎ, പുല്ലുവിള ഫൊറോന വികാരി മോൺ. വൈ. ഡൈസൻ, ഇടവക വികാരി ഫാ. എസ്.ബി. ആ ന്റണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റ്, സെക്രട്ടറി സ്റ്റെല്ലസ് ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.