കൊല്ലം: സാമൂഹ്യ പരിഷ്കര്‍ത്താവും തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ സ്മരണയ്ക്കായി സി. കേശവന് സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സി. കേശവന് അവാര്‍ഡിന് എന്‍.കെ. പ്രേമചന്ദ്രന് എംപി അര്‍ഹനായി. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ഡോ. വി.കെ. ജയകുമാര്‍ (ശബരിഗിരി) ചെയര്‍മാനും അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്കുട്ടി, പത്തനാപുരം ഗാന്ധിഭവന് സ്പെഷല്‍ സ്കൂള്‍ ചെയര്മാന് നസീര്‍ വെളിയില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ മുന്‍ മന്ത്രി കെ രാജു -രക്ഷാധികാരി, ഡോ. വി.കെ. ജയകുമാര്‍ -അവാര്‍ഡ് നിര്‍ണയകമ്മിറ്റി ചെയര്മാന്, ഡോ. കെ.വി. തോമസ് കുട്ടി -മെമ്പര്‍, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി, അനീഷ് കെ. അയിലറ-സി. കേശവന് സമിതി പ്രസിഡന്റ് ്, അഞ്ചല്‍ ജഗദീശന് -സി. കേശവന് സമിതി സെക്രട്ടറി, എന്‍.കെ. ബാലചന്ദ്രന് -സമിതി അംഗം, ബി. മുരളി -സമിതി അംഗം) എന്നിവര്‍ പങ്കെടുത്തു.
Tags : C. Kesavan Award Nattuvishesham Districtnews