x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ്റാ​ണ്ടു​ക​ളു​ടെ സം​ഗീ​ത ജാ​ല​കം

വെബ് ഡെസ്ക്
Published: November 12, 2026 06:19 AM IST | Updated: November 12, 2026 06:19 AM IST

ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ- സേ​തു​പാ​ർ​വ​തി ഭാ​യി ജ​യ​ന്തി സം​ഗീ​തോ​ത്സ​വ​ത്തി​ൽ​നി​ന്ന്.

സ്വ​ന്തം ലേ​ഖി​ക
തി​രുവനന്തപുരം: അ​ല​ക​ൾ ഇ​ള​കു​ന്ന ക​ട​ൽ പോ​ലെ പ​ട്ട​ണം സു​ബ്ര​ഹ്മ​ണ്യ​രു​ടെ ഇ​തി​ന്യാ​യ​മാ ശ്രീ​രാ​മ​ച​ന്ദ്ര...​എ​ന്ന കീ​ർ​ത്ത​നം ഉ​ണ​ർ​ന്നു​യ​ർ​ന്നു. ജ​യ​ദേ​വ​രു​ടെ, സം​ഗീ​ത ത്രി​മൂ​ർ​ത്തി​ക​ളു​ടെ, അ​ണ്ണ​മാ​ചാ​ര്യ​യു​ടെ, ഗോ​പാ​ല​കൃ​ഷ്ണ ഭാ​ര​തി​യു​ടെ കൃ​തി​ക​ൾ ഒ​ന്നൊ​ന്നാ​യി തി​ര​യ​ടി​ച്ച് ഉ​യ​ർ​ന്ന​പ്പോ​ൾ ന​ഗ​ര​സ​ന്ധ്യ​യ്ക്ക് രാ​ഗ സാ​യൂ​ജ്യം.
12-ാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ജ​യ​ദേ​വ​ർ മു​ത​ൽ ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഉ​ള്ള തു​ള​സി​വ​നം വ​രെ​യു​ള്ള വാ​ഗ്ഗേ​യ​കാ​ര​ന്മാ​രു​ടെ കൃ​തി​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു തീ​ർ​ഥാട​നം. അ​താ​യി​രു​ന്നു ഇ​ന്ന​ലെ ശ്രീ ​കാ​ർ​ത്തി​ക​തി​രു​നാ​ൾ തി​യ​റ്റ​റി​ൽ ന​ട​ന്ന ക​ർ​ണാ​ട​ക സം​ഗീ​ത വാ​ഗ്ഗേ​യ​കാ​ര​ന്മാ​ർ നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ എ​ന്ന സം​ഗീ​ത പ​രി​പാ​ടി. തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജി​ലെ സം​ഗീ​ത വി​ഭാ​ഗ​ത്തി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥിനി സം​ഘ​ട​ന​യാ​യ ധ്വ​നി​യാ​ണ് ഈ ​രാ​ഗ​ജാ​ല​കം തു​റ​ന്ന​ത്.​ ശ്രീ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ-സേ​തു പാ​ർ​വ​തി ബാ​യ് ജ​യ​ന്തി സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ സം​ഗീ​ത സ​ദ​സ്. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ പ്ര​ഫ. എ. ​ജാ​ന​കി​യ​മ്മാ​ൾ, സം​ഗീ​ത​ജ്ഞ​രും പി​ന്ന​ണി ഗാ​യി​ക​മാ​രു​മാ​യ ഡോ.​ ബി. അ​രു​ന്ധ​തി, ഡോ. ​ഭാ​വ​ന രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 സം​ഗീ​ത​ജ്ഞ​രാ​ണ് സം​ഗീ​ത സ​ദ​സിന്‍റെ ഭാ​ഗ​മാ​യ​ത്.

17,18 നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ച സം​സ്കൃ​ത ക​വി രാ​മ​പാ​ണി വാ​ദ​ന്‍റെ ഗൗ​ള രാ​ഗ​ത്തി​ലെ ഗ​ണ​പ​തി കീ​ർ​ത്ത​ന​ത്തോ​ടെ തു​ട​ക്കം. ഇ​തേ കാ​ല​യ​ള​വി​ൽ ഭ​ക്തി​യു​ടെ ത​രം​ഗം തീ​ർ​ത്ത നാ​രാ​യ​ണ തീ​ർ​ഥരു​ടെ കൃ​ഷ്ണ​ലീ​ല ത​രം​ഗി​ണി​യി​ലെ പാ​ഹി പാ​ഹി​മാം... എ​ന്ന ത​രം​ഗ​വും നി​റ​ഞ്ഞു. ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ, ദീ​ക്ഷി​ത​ർ, ശ്യാ​മാ ശാ​സ്ത്രി എ​ന്നീ സം​ഗീ​ത ഇ​തി​ഹാ​സ​ങ്ങ​ളു​ടെ കീ​ർ​ത്ത​ന​ങ്ങ​ൾ അ​ഭൗ​മ​മാ​യ ആ​ത്മീ​യ​നു​ഭൂ​തി​യാ​യി.
15, 16 നൂ​റ്റാ​ണ്ടു​ക​ളി​ൽ ജീ​വി​ച്ച സ​ന്യാ​സ​വ​ര്യ​നും സം​ഗീ​ത​ജ്ഞ​നു​മാ​യ അ​ണ്ണ​മാ​ചാ​ര്യ, ഇ​ന്ന​ത്തെ ക​ർ​ണാ​ട​ക സം​ഗീ​ത പാ​ഠ്യ​പ​ദ്ധ​തി​ക്ക് വി​ത്തു​പാ​കി​യ സം​ഗീ​ത പി​താ​മ​ഹ​ൻ പു​ര​ന്ദ​ര​ദാ​സ​ർ എ​ന്നി​വ​രു​ടെ കൃ​തി​ക​ൾ ഗ​ത​കാ​ലത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ച ഊ​ത്തു​ക്കാ​ട് വെ​ങ്കി​ട​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ, 19, 20 നൂ​റ്റാ​ണ്ടു​ക​ളി​ൽ സം​ഗീ​ത സൗ​ഭാ​ഗ്യം നി​റ​ച്ച സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ മു​ത്ത​യ്യ ഭാ​ഗ​വ​ത​ർ എ​ന്നി​വ​രു​ടെ കീ​ർ​ത്ത​ന​ങ്ങ​ളും രാ​ഗസാ​ഗ​ര​ത്തി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്നു .

സ്വാ​തി തി​രു​നാ​ളി​ന്‍റെ ന​വ​രാ​ത്രി ഉ​ത്സ​വ കൃ​തി​യാ​യ പാ​ഹി​മാം ശ്രീ​വാ​ഗീ​ശ്വ​രി.. ക​ല്യാ​ണി രാ​ഗ​ത്തി​ന്‍റെ ചാ​രു​ത പ​ക​ർ​ന്നു. മൈ​സൂ​ർ വാ​സു​ദേ​വാ​ചാ​ര്യ, ഗോ​പാ​ല​കൃ​ഷ്ണ ഭാ​ര​തി, പാ​പ​നാ​ശം ശി​വ​ൻ എ​ന്നി​വ​രു​ടെ കീ​ർ​ത്ത​ന​ങ്ങ​ൾ പ​ഴ​യ നാ​ദ- താ​ള ഭൂ​മി​ക​യു​ടെ സ്പ​ന്ദ​നം ആ​യി.
1939-ൽ ​ജ​നി​ച്ച തു​ള​സീ​വ​ന​ത്തി​ന്‍റെ ആ​ത്മ​നി​വേ​ദ​നം അ​ഭി​രാ​മ ഹ​രെ... ഭ​ക്തി​യു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണമായി. സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​ പ്രി​ൻ​സി​പ്പ​ൽ ജി.എ​ൻ. ബാ​ല​സ​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ തി​ല്ലാ​ന​യോ​ടെ ആ​യി​രു​ന്നു സ​മാ​പ​നം.
വീ​ണ​യി​ൽ പ്ര​ഫ. കോ​ഴി​ക്കോ​ട് വി. സൗ​ന്ദ​ര രാ​ജ​ൻ, വ​യ​ലി​നി​ൽ സം​ഗീ​ത് ശി​വ​സൗ​ധം, മൃ​ദം​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഹ​രി​ഹ​ര​ൻ, ഘ​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ​നോ​ജ് എ​ന്നി​വ​ർ താ​ള​മേ​കി.

Tags : f Centuries Nattuvishesham Districtnews

Recent News

Corehub Up