x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​പ്പു​ഴ​യി​ൽ കാ​ട്ടാ​ന​ശ​ല്യത്തിന് പരിഹാരം കാണണം: എകെസിസി

വെബ്ഡെസ്ക്
Published: November 12, 2026 06:18 AM IST | Updated: November 12, 2026 06:18 AM IST

കാ​ട്ട​ാന​ശ​ല്യം രൂ​ക്ഷ​മാ​യ എ​ട​പ്പു​ഴ വാ​ള​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ടിന്‍റെ നേതൃത്വത്തിൽ സ​ന്ദ​ർ​ശി​ക്കു​ന്നു.

ഇ​രി​ട്ടി: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ എ​ട​പ്പു​ഴ വാ​ള​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ത​ല​ശേ​രി അ​തി​രൂ​പ​ത നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വ​ാട്ട്, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, എ​ട​പ്പു​ഴ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് തെ​ങ്ങ​ട​യി​ൽ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​പു​ര, ഫൊ​റോ​നാ സെ​ക്ര​ട്ട​റി ജെ​യിം​സ് പാ​റേ​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : elephant menace in Edappuzha Nattuvishesham DistrictNews

Recent News

Corehub Up