x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ​ക്ലേ​ശ​ത്തി​ല്‍ മ​ല​യോ​ര ജ​ന​ത

വെബ് ഡെസ്ക്
Published: November 12, 2026 06:16 AM IST | Updated: November 12, 2026 06:16 AM IST

കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കു​ന്ന​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കു​ന്നു. യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ദി​വ​സ​വും ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്. ഇ​തോ​ടെ ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ചി​കി​ത്സ​യ്ക്കും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യെ ആ​ശ്ര​യി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്.
ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്ര​യ​മാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ-​എ​റ​ണാ​കു​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സ് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഈ ​സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പു​റ​മെ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നി​ന്ന് മ​ട​ത്ത​റ, ച​ണ്ണ​പ്പേ​ട്ട വ​ഴി കോ​ട്ട​യ​ത്തേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ല​ച്ചി​ട്ടും ഒ​രു​മാ​സം പി​ന്നി​ട്ടു. ഇ​തു​വ​ഴി​യു​ള്ള ഏ​ക ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സ് ആ​യി​രു​ന്നു ഇ​ത്.

ബ​സു​ക​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കാ​ത്ത​തും ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ളി​ല്ലാ​ത്ത​തു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഏ​ഴ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​വ​രു​ന്ന കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യി​ല്‍ ഇ​തി​നാ​യി ആ​കെ​യു​ള്ള​ത് ഏ​ഴ് ബ​സു​ക​ള്‍ മാ​ത്ര​മാ​ണ്. ഒ​രു ബ​സ് ത​ക​രാ​റി​ലാ​യാ​ല്‍ പ​ക​രം സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ മ​റ്റൊ​രു ബ​സ് ക​ണ്ടെ​ത്താ​നി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്രാ​പ​ദ്ധ​തി​ക​ളെ ത​ന്നെ താ​ളം​തെ​റ്റി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഡി​പ്പോ​യു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു​ണ്ട്. എ​ല്ലാ മാ​സ​വും ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന സ​മ​യ​ത്ത് ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളി​ല്‍ ഒ​രെ​ണ്ണം പ​മ്പ സ​ര്‍​വീ​സി​നാ​യി വി​ട്ടു​ന​ല്‍​കേ​ണ്ടി​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പ​മ്പ​യി​ലേ​ക്ക് പോ​കു​ന്ന ബ​സ് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും ക​ഴി​ഞ്ഞാ​ണ് തി​രി​കെ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്. ഇ​തോ​ടെ ശേ​ഷി​ക്കു​ന്ന ബ​സു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് മ​റ്റ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ബ​സി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ പ​ക​രം ബ​സ് ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ സ​ര്‍​വീ​സ് ത​ന്നെ റ​ദ്ദാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്ര​മ​ല്ല, ഡി​പ്പോ​യു​ടെ സാ​മ്പ​ത്തി​ക നി​ല​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.
അ​മി​ത​മാ​യ യാ​ത്രാ​ഭാ​ര​വും തു​ട​ര്‍​ച്ച​യാ​യ ഓ​ട്ട​വും​മൂ​ലം ബ​സു​ക​ള്‍​ക്ക് ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ബ​സു​ക​ള്‍ ദീ​ര്‍​ഘ​നേ​രം മാ​റ്റി​യി​ടേ​ണ്ടി​വ​രു​ന്ന​തും ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ മ​റ്റ് സ​ര്‍​വീ​സു​ക​ളെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വ​ലി​യ ആ​ശ്ര​യ​മാ​ണ്. സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ പ​രി​മി​തി​യും മ​റ്റ് യാ​ത്രാ​മാ​ര്‍​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പ്ര​ധാ​ന സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ക​യാ​ണ്.
ആ​വ​ശ്യ​മാ​യ പു​തി​യ ബ​സു​ക​ള്‍ അ​നു​വ​ദി​ക്കു​ക, ത​ക​രാ​റി​ലാ​കു​ന്ന ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് ഇ​നി ഉ​ണ്ടാ​കേ​ണ്ട​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ച് യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.

അധികൃതർ അടിയന്തരമായി ഇടപെടണം

കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളും ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും യാ​തൊ​രു വ്യ​ക്​ത​മാ​യ കാ​ര​ണ​വും കൂ​ടാ​തെ ഒ​ഴി​വാ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണി​ത്. ഇ​ത്ത​രം സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണം.

യാത്രികരെ ദുരിതത്തിലാക്കും

കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് ഫാ​സ്റ്റ് ബ​സു​ക​ളും ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഒ​ഴി​വാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ലി​യ ദു​രി​ത​ത്തി​ലാ​ക്കും. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്മാ​റു​ക​യും നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക​യും വേ​ണം.

 

 

 

 

Tags : hardships. Nattuvishesham Districtnews

Recent News

Corehub Up