x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞ സ്ത്രീ​യു​ടെ ആഭരണങ്ങൾ ക​വ​ർ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 12, 2026 06:21 AM IST | Updated: November 12, 2026 06:21 AM IST

പേ​രൂ​ർ​ക്ക​ട: ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞ സ്ത്രീ​യു​ടെ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി​യെ ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി വൈ​ഷ്ണ​വി (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും ട്രാ​ൻ​സ്ജെ​ൻ​ഡ​ർമാ​രാ​ണ്. 2026 ഒ​ക്ടോ​ബ​ർ 31-ാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കി​ള്ളി​പ്പാ​ലം സി​എ​സ്​എ​സ് ഹാ​ളിു പി​കു​വ​ശ​ത്തു​ള്ള വീ​ട്ടി​ലെ മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​രു​വ​രും ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ഒ​രേ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ഒ​രു ദി​വ​സം വൈ​ഷ്ണ​വി ഒ​ന്നും പ​റ​യാ​തെ വീ​ട്ടി​ൽ​നി​ന്നു പോ​യ​തി​നെ തു​ട​ർ​ന്നു സം​ശ​യം തോ​ന്നി​യ അ​നി​ത അ​ല​മാ​ര​യി​ലെ ലോ​ക്ക​ർ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ആഭ​ര​ണ​ങ്ങ​ൾ നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. തു​ട​ർ​ന്ന് അ​നി​ത ഫോ​ർ​ട്ട് പൊലിസ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി വൈ​ഷ്ണ​വി ആ​ഭ​ര​ണ​ങ്ങ​ൾ കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി വി​ൽ​പ്പ​ന ന​ട​ത്തി​യ​തായി കണ്ടെത്തി. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യംവച്ചതു വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കൂ. പ്ര​തി​യുടെ പേ രിൽ നേ​ര​ത്തെ മോ​ഷ​ണ​ക്കേസു​ക​ൾ നി​ല​വി​ലി​ല്ലെ​ന്നു പൊ ലിസ് അ​റി​യി​ച്ചു. ഫോ​ർ​ട്ട് സി​ഐ ആ​ർ.​എ​സ് ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജ​ഗ്മോ​ഹ​ൻ ദ​ത്ത​ൻ, അ​ജി സൈ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Young woman Nattuvishesham Districtnews

Recent News

Corehub Up