x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രൂപീകരിച്ചു

വെബ് ഡെസ്ക്
Published: November 12, 2026 06:18 AM IST | Updated: November 12, 2026 06:18 AM IST

റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​നി​ന്ന്.

കു​ല​ശേ​ഖ​രം: ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ റ​ബ​ർ ഡീ​ലർമാർ ചേർന്നു ത​മി​ഴ്നാ​ട് റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രൂപീകരിച്ചു. പ്ര​സി​ഡ​ന്‍റ് സ്റ്റാ​ലി​ൻ ബെ​ൻ​സാം, സെ​ക്ര​ട്ട​റി മു​രു​കേ​ശ​ൻ, ട്ര​ഷ​റ​ർ കാ​ഡ്വി​ൻ പ്ര​സാ​ദ് എ​ന്നി​വ​രെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങളായി തെരഞ്ഞെ ടുത്തു. ജി​ല്ല​യി​ലെ പ്ര​മു​ഖ റ​ബ​ർ ഡീ​ല​ർ​മാ​രാ​യ എം.​കെ. ഏ​ബ്ര​ഹാം, ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, സു​കു​മാ​ര​ൻ നാ​യ​ർ, സോ​മ​ൻ എ​ന്നിവ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ റ​ബ​ർ ഡീ​ല​ർ​മാ​ർ​ക്കു മാ​ത്ര​മാ​യി മാ​ർ​ക്ക​റ്റിം​ഗ് ബോ​ർ​ഡ് മു​ഖേ​ന ഒ​രു ശ​ത​മാ​നം സെ​സ് ഈ​ടാ​ക്കു​ന്ന​തു ജി​ല്ല​യി​ലെ റ​ബ​ർ ഡീ​ല​ർ​മാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി യോ​ഗം വി​ല​യി​രു​ത്തി.
സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​തെ ഒ​രു ശ​ത​മാ​നം സെസ് ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് ത​ട​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കാ​നും ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സ​മ​രം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഡീ​ല​ർ​മാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ബാ​ധ്യ​ത​യാ​യ സെ​സ് ഒ​ഴി​വാ​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ഹാ​യമില്ലാത്തതിൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

Tags : Association formed Nattuvishesham Districtnews

Recent News

Corehub Up