x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ


Published: November 12, 2026 06:10 AM IST | Updated: November 12, 2026 06:10 AM IST

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ പൊ ലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മീ​നാ​ട് കാ​രോ​ട്ടു​മു​ക്കി​ന് സ​മീ​പ​ം വാ​ക്കുത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രെ ചാ​ത്ത​ന്നൂ​ർ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ര പാ​ണി​യി​ൽ കൊ​ച്ചു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(52), മീ​നാ​ട് കി​ഴ​ക്കും​ക​ര കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ധ​നേ​ഷ്(43), മീ​നാ​ട് താ​ഴം കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ ഷി​ജു(36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മീ​നാ​ട് കാ​രോ​ട്ട്മു​ക്ക് സ്വ​ദേ​ശി​യാ​യ സു​മേ​ഷും ധ​നേ​ഷും ത​മ്മി​ലു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ധ​നേ​ഷ് സു​മേ​ഷി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് സു​മേ​ഷി​ന്‍റെ ബ​ന്ധു​വും മീ​നാ​ട് തൈ​ക്കാ​വ് മു​ക്ക് സ്വ​ദേ​ശി​യു​മാ​യ അ​ച്ചു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ധ​നേ​ഷി​ന്‍റെ സു​ഹൃ​ത്താ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​മ്പി​വ​ടി കൊ​ണ്ട് അ​ച്ചു​വി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ധ​നേ​ഷ് ച​വി​ട്ടി താ​ഴെ​യി​ട്ട് മ​ർ​ദി​ക്കു​ക​യും ഷി​ജു അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ക​മ്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യി​ൽ ത​ല​യോ​ട്ടി പൊ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ച്ചു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ എ​സി​പി രാ​കേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ എ​സ്എ​ച്ച്ഒ നി​തി​ൻ ന​ള​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ രാ​കേ​ഷ് പ​ണി​ക്ക​ർ, എ​എ​സ്ഐ സു​ഭാ​ഷ്, സി​പി​ഒ അ​സീം എ​ന്നി​വ​ര​ട​ങ്ങി​യ പൊലിസ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ത് .

Tags : arrested Nattuvishesham Districtnews

Recent News

Corehub Up