x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​റ്റ​ർ ഗേ​ജ് കാ​ല​ത്തെ മൂ​ന്ന് സർവീസുകൾ പു​നഃ​സ്ഥാ​പി​ക്കും

വെബ് ഡെസ്ക്
Published: November 12, 2026 06:05 AM IST | Updated: November 12, 2026 06:05 AM IST

കൊ​ല്ലം: കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​ക​ളി​ലെ റെ​യി​ൽ​വേ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ധു​ര റെ​യി​ൽ​വേ ഡി​വി​ഷ​ന്‍ മീ​റ്റ​ർ ഗേ​ജ് കാ​ല​ത്ത് കൊ​ല്ല​ത്തു​നി​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പോ​ത്ത​ന്നൂ​ർ, തി​രു​നെ​ൽ​വേ​ലി, തി​രു​ച്ചെ​ന്തൂ​ർ റൂ​ട്ടു​ക​ളി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. പു​ന​ലൂ​ർ–​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് നാ​ഗ​പ​ട്ട​ണ​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നും പു​ന​ലൂ​ർ–​ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​റി​ന് കു​രി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മെ​ടു​ത്ത​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.
പു​ന​ലൂ​ർ–​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് നാ​ഗ​പ​ട്ട​ണ​ത്തേ​ക്ക് നീ​ട്ടു​ന്ന​ത് കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള റെ​യി​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.
ഗു​രു​വാ​യൂ​ർ, വേ​ളാ​ങ്ക​ണ്ണി, നാ​ഗ​പ​ട്ട​ണം തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ​മാ​ർ​ഗം ല​ഭ്യ​മാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.
പു​ന​ലൂ​ർ–​ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് കു​രി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ പ്ര​യോ​ജ​നം ല​ഭി​ക്കും.

ഏ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സി​നും വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സി​നും പു​തു​വ​ർ​ഷ​ത്തോ​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും. ഇ​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴു​കോ​ൺ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും.
പു​ന​ലൂ​ർ–​മ​ധു​ര–​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലെ വി​സ്റ്റാ​ഡം കോ​ച്ച് സ​ർ​വീ​സ് തു​ട​രു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പു​ന​ലൂ​ർ–​ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നി​ല​വി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന ബ​ങ്ക​ർ എ​ൻ​ജി​ൻ സം​വി​ധാ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.
പാ​ത​യു​ടെ ച​രി​വ്, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, എ​ൻ​ജി​ൻ ശേ​ഷി തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.‌‌

തെ​ങ്കാ​ശി–​ഭ​ഗ​വ​തി​പു​രം റൂ​ട്ടി​ൽ നി​ല​വി​ലു​ള്ള മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​പ​രി​ധി 90 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തും.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൊ​ട്ടാ​ര​ക്ക​ര വ​ഴി കൊ​ല്ലം–​കോ​ട്ട​യം മേ​ഖ​ല​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ശ​ബ​രി​മ​ല ട്രെ​യി​ൻ ഈ ​തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തും. കൊ​ട്ടാ​ര​ക്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കും കൊ​ല്ലം–​കോ​ട്ട​യം മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഈ ​സ​ർ​വീ​സ് ഏ​റെ ആ​ശ്വാ​സ​മാ​കും.

ആ​വ​ണീ​ശ്വ​രം റെ​യി​ൽ​വേ
മേ​ൽ​പ്പാ​ലം: നടപടികൾക്ക് വേഗം

കൊ​ല്ലം: ആ​വ​ണീ​ശ്വ​രം റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വീ​ണ്ടും വേ​ഗം. പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്‍റ് ഡ്രോ​യി​ം​ഗി​ന് ഡി​സം​ബ​ർ മാ​സ​ത്തോ​ടെ റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ധു​രൈ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​മാ​യ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​രൈ ഡി​വി​ഷ​നി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.
ശ​ബ​രി​മ​ല ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​നും പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പു​തു​ക്കി​യ ഡ്രോ​യിം​ഗി​ന് റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഏ​കോ​പി​പ്പി​ക്കേ​ണ്ട​തു​ണ്ട്. സാ​ങ്കേ​തി​ക അം​ഗീ​കാ​ര​വും സ്ഥ​ല​മേ​റ്റെ​ടു​പ്പും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലേ​ക്ക് പ​ദ്ധ​തി എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ഡി​സം​ബ​റി​ൽ ത​ന്നെ പു​തു​ക്കി​യ ഡ്രോ​യിം​ഗി​നു അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​തി​നു പി​ന്നാ​ലെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Tags : will be restored. Nattuvishesham Districtnews

Recent News

Corehub Up