x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

വെബ്ഡെസ്ക്
Published: November 12, 2026 06:10 AM IST | Updated: November 12, 2026 06:10 AM IST

ഇ​രി​ട്ടി​യി​ലെ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. സീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ഇ​രി​ട്ടി: മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യേ​റ്റ​റു​ക​ള്‍, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം ക​ണ്ടെ​ത്തി ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​രി​ട്ടി​യി​ല്‍ താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല​വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്ക​ല്‍, സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്ക​ല്‍, ലൈ​സ​ന്‍​സു​ക​ള്‍ സൂ​ക്ഷി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വ​രും ദി​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. സീ​മ പ​റ​ഞ്ഞു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കോ​യി​റ്റി, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ എം.​എ​സ്. മ​ഹേ​ഷ്, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി​ബി ജോ​സ​ഫ്, കെ.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​നാ സ്‌​ക്വാ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​കൃ​ത ലൈ​സ​ൻ​സു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ൽപ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ല​വി​വ​ര​പ്പ​ട്ടി​ക പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Inspections at business Nattuvishesham DistrictNews

Recent News

Corehub Up