x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ ​മ​ല​ബാ​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ സ്നേ​ഹ​ത്ത​ണ​ൽ

വെബ്ഡെസ്ക്
Published: November 12, 2026 05:48 AM IST | Updated: November 12, 2026 05:48 AM IST

വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ ജോ​ണും സെ​ലി​ന​യും ന്യൂ ​മ​ല​ബാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി സു​സ്‌​മി​ത ചാ​ക്കോ​യ്ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം.

മ​ടി​ക്കൈ: ദു​രി​ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ൾ​ക്ക് മ​ല​പ്പ​ച്ചേ​രി ന്യൂ ​മ​ല​ബാ​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ സ്നേ​ഹ​ത്ത​ണ​ൽ. ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജോ​ൺ-​സെ​ലി​ന ദ​മ്പ​തി​ക​ളെ​യാ​ണ് ന്യൂ ​മ​ല​ബാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത് പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

മ​ക്ക​ളോ ഉ​റ്റ ബ​ന്ധു​ക്ക​ളോ ഇ​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളി​ൽ പ​ര​സ്പ​രം താ​ങ്ങാ​യി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വൈ​ദ്യു​തി വെ​ളി​ച്ചം പോ​ലു​മി​ല്ലാ​ത്ത വീ​ട്ടി​ൽ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. രാ​വി​ലെ​യും രാ​ത്രി​യും ഓ​രോ ഗ്ലാ​സ് ക​ട്ട​ൻ​കാ​പ്പി​യും ഉ​ച്ച​യ്ക്ക് ഒ​രു​പി​ടി ചോ​റും മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ക്ഷ​ണം. അ​വ​ശ​ത​ക​ളും ദു​രി​ത​ങ്ങ​ളും നി​റ​ഞ്ഞ ഇ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞ ന്യൂ ​മ​ല​ബാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി സു​സ്‌​മി​ത ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി സു​ര​ക്ഷി​ത​മാ​യ താ​മ​സ​വും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ഒ​രു​ക്കി. ആ​രും ആ​ശ്ര​യി​ക്കാ​നി​ല്ലാ​ത്ത​വ​ർ​ക്കും ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ​ക്കും സ്നേ​ഹ​വും ക​രു​ത​ലും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സു​സ്‌​മി​ത ചാ​ക്കോ പ​റ​ഞ്ഞു.

Tags : New Malabar Rehabilitation Centre Nattuvishesham DistrictNews

Recent News

Corehub Up