സുല്‍ത്താന്‍ ബത്തേരി വെള്ളരിയിലെ മാനുക്കുട്ടന്റെ വീടിന് മുമ്പില്‍ തിങ്കള്‍ രാവിലെ എത്തിയ ഒറ്റയാന്.
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. കേരളം-തമിഴ്നാട് അതിര്‍ത്തിയിലെ നുല്‍പ്പുഴ, വെള്ളരി, പാട്ടവയല്‍, മുള്ളന്‍വയല്‍, കാപ്പാട് ഭാഗങ്ങളിലാണ് കാട്ടാനകള്‍ വ്യാപകമായി കൃഷിനശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം എത്തിയ ഒറ്റയാന് കനത്ത നാശം വരുത്തി. നേരം ഇരുട്ടുന്നതോടെ നാട്ടിലിറങ്ങുന്ന കാട്ടാന അടുത്ത ദിവസം രാവിലെ മാത്രമാണ് തിരികെ കാട് കയറുന്നത്. മുത്തങ്ങ, നെല്ലാക്കോട്ട വനങ്ങളില്‍ നിന്ന് വനം വകുപ്പ് നിര്‍മിച്ച കിടങ്ങും ഫെന്‍സിംഗും തകര്‍ന്ന ഭാഗത്തൂടെയാണ് കാട്ടാന നാട്ടിലിറങ്ങുന്നത്. വെള്ളരിയിലെ നെല്ലിപ്പുര പ്രഭാകരന്, കുണ്ടൂര്‍ വേലായുധന്, മുരിക്കമ്പാടി ശ്രീപ്രഭ, ഓണിവയല്‍ അനന്തന്, ഓണിവയല്‍ വിജയന് എന്നിവരുടെ തെങ്ങ്, വാഴ, കാപ്പി, കാപ്പി, കമുക്, ഇഞ്ചി തുടങ്ങിയ കൃഷികള്‍ കാട്ടാന നശിപ്പിച്ചു.
കാട്ടാനകളെ പേടിച്ച് രാത്രി വീടിന് പുറത്തിറങ്ങാനോ വഴിനടക്കാനോ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രദേശത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. മുത്തങ്ങ വനാതിര്‍ത്തിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ, നെല്ലാക്കോട്ട പഞ്ചായത്തുകള്‍ അതിര്‍ത്തി ഗ്രാമങ്ങളായതിനാല്‍ പൊലിസും വനം വകുപ്പുകളും കാര്യക്ഷമമായി മായി ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.