Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border Areas.

Wayanad

സം​സ്ഥാ​ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. കേ​ര​ളം-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ നു​ല്‍​പ്പു​ഴ, വെ​ള്ള​രി, പാ​ട്ട​വ​യ​ല്‍, മു​ള്ള​ന്‍​വ​യ​ല്‍, കാ​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ ഒ​റ്റ​യാ​ന്‍ ക​ന​ത്ത നാ​ശം വ​രു​ത്തി. നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന അ​ടു​ത്ത ദി​വ​സം രാ​വി​ലെ മാ​ത്ര​മാ​ണ് തി​രി​കെ കാ​ട് ക​യ​റു​ന്ന​ത്. മു​ത്ത​ങ്ങ, നെ​ല്ലാ​ക്കോ​ട്ട വ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​നം വ​കു​പ്പ് നി​ര്‍​മി​ച്ച കി​ട​ങ്ങും ഫെ​ന്‍​സിം​ഗും ത​ക​ര്‍​ന്ന ഭാ​ഗ​ത്തൂ​ടെ​യാ​ണ് കാ​ട്ടാ​ന നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. വെ​ള്ള​രി​യി​ലെ നെ​ല്ലി​പ്പു​ര പ്ര​ഭാ​ക​ര​ന്‍, കു​ണ്ടൂ​ര്‍ വേ​ലാ​യു​ധ​ന്‍, മു​രി​ക്ക​മ്പാ​ടി ശ്രീ​പ്ര​ഭ, ഓ​ണി​വ​യ​ല്‍ അ​ന​ന്ത​ന്‍, ഓ​ണി​വ​യ​ല്‍ വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, കാ​പ്പി, കാ​പ്പി, ക​മു​ക്, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ച് രാ​ത്രി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നോ വ​ഴി​ന​ട​ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​മ്പ് പ്ര​ദേ​ശ​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നി​രു​ന്നു. മു​ത്ത​ങ്ങ വ​നാ​തി​ര്‍​ത്തി​യി​ലാ​ണ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​ത്. നൂ​ല്‍​പ്പു​ഴ, നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളാ​യ​തി​നാ​ല്‍ പൊ​ലി​സും വ​നം വ​കു​പ്പു​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

Latest News

Corehub Up