പൊലിസ് പിടികൂടിയ നിരോധിത പാന്‍മസാല.
സുല്‍ത്താന്‍ ബത്തേരി: നിരോധിത പാന്‍മസാലകളുമായി യുവാവ് ബത്തേരി പൊലിസിന്റെ പിടിയിലായി.
ബത്തേരി കുപ്പാടി ഒന്നാംമൈല്‍ തയ്യില്‍തൊടിയില്‍ റംഷാദ്(35)നെയാണ് ബത്തേരി പൊലിസ് പിടികൂടിയത്. ഒന്നാംമൈലില്‍ ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് 1500 പാക്കറ്റ് ഹാന്‍സും 730 കൂള്‍ലിപ്പും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി 10 ഓടെ പൊലിസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
സിഐ അജേഷ്, എസ്ഐ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : Young man Nattuvishesham Districtnews