x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ദ്വൈ​തിന് ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 12, 2026 05:32 AM IST | Updated: November 12, 2026 05:32 AM IST

കോ​ഴി​ക്കോ​ട്: രാ​സ​ല​ഹ​രി​ക്കെ​തി​രേ ‘സം​ഗീ​ത് ലെ​ഹ​ര്‍' എ​ന്ന ഒ​റ്റ​യാ​ള്‍ സം​ഗീ​ത കാ​മ്പ​യി​ന്‍ ന​ട​ത്തി​യ അ​ദ്വൈ​ത് എം. ​ശ്രീ (14)യ്്ക്ക് ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ജ്ജ്വ​ല ബാ​ല്യം 2025 പു​ര​സ്‌​കാ​രം.

ചെ​റു​പ്രാ​യ​ത്തി​ല്‍​ത്ത​ന്നെ പ​ന്ത്ര​ണ്ടി​ലേ​റെ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യ അ​ദ്വൈ​ത്, സം​ഗീ​ത​ത്തെ കേ​വ​ലം വി​നോ​ദ​ത്തി​ന​പ്പു​റം സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യ​താ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ അ​ദ്വൈ​ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മി​തോ​ഷ് ജോ​സ​ഫി​ന്‍റെ​യും കേ​ര​ള ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​എം. ശ്രീ​യു​ടെ​യും മ​ക​നാ​ണ്. തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ദ്വൈ​ത്.

നാ​ലാം വ​യ​സി​ല്‍ ക​ളി​പ്പാ​ട്ട​മാ​യി ല​ഭി​ച്ച കീ​ബോ​ര്‍​ഡി​ല്‍ സി​നി​മാ​ഗാ​ന​ങ്ങ​ള്‍ വാ​യി​ച്ചു​തു​ട​ങ്ങി​യ​താ​ണ് സം​ഗീ​ത​ലോ​ക​ത്തേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്. പി​ന്നീ​ട് സ്വ​ന്ത​മാ​യി് കീ​ബോ​ര്‍​ഡ്, ഗി​റ്റാ​ര്‍, കീ​റ്റാ​ര്‍, യു​കു​ലേ​ലെ, ബീ​റ്റ്‌​ബോ​ക്‌​സ്, ക​സൂ, ഒ​ക്ക​റി​ന, പി​യാ​നോ, ഹാ​ര്‍​മോ​ണി​ക്ക, മെ​ലോ​ഡി​ക്ക, മൗ​ത്ത് ഓ​ര്‍​ഗ​ന്‍, ഹാ​ര്‍​മോ​ണി​യം തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി. ത​ബ​ല​യി​ല്‍ പി​താ​വി​ല്‍​നി​ന്ന് പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ല​ഭി​ച്ചു. പി​ന്നീ​ട് പ്ര​ശ​സ്ത ത​ബ​ലി​സ്റ്റ് ആ​ന​ന്ദ് കൃ​ഷ്ണ​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പി​യാ​നോ​യി​ലും ഗി​റ്റാ​റി​ലും റെ​യ്‌​നോ​ള്‍​ഡ് സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ലെ പ്ര​മോ​ദ് റെ​യ്‌​നോ​ള്‍​ഡി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​ന​വും നേ​ടി. ഹി​ന്ദു​സ്ഥാ​നി ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ല്‍ പ്ര​ശ​സ്ത ഗാ​യി​ക സു​നി​ത​മോ​ഹ​ന്‍​ദാ​സ് ആ​ണ് ഗു​രു.

പ​ഴ​യ മ​ല​യാ​ളം ഗാ​ന​ങ്ങ​ള്‍ മു​ത​ല്‍ പു​തി​യ സി​നി​മാ​ഗാ​ന​ങ്ങ​ള്‍ വ​രെ വ്യ​ത്യ​സ്ത സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് അ​ദ്വൈ​തി​ന്‍റെ പ്ര​ത്യേ​ക​ത. കീ​റ്റാ​റി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ ഉ​ൾ​പ്പെ​ടെ പ്ര​ശം​സ​യും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ദ്വൈ​ത് ക​ലാ​വാ​സ​ന​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള അ​ര്‍​ബു​ദ, ര​ക്ത​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്കാ​യി 'പു​ന​ര്‍​ജ​നി' എ​ന്ന പേ​രി​ല്‍ സം​ഗീ​ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : Brilliant Childhood Nattuvishesham Districtnews

Recent News

Corehub Up