x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ടി​ന്‍റെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: November 12, 2026 05:42 AM IST | Updated: November 12, 2026 05:42 AM IST

ദ്വാ​ര​ക പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ല്‌‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട​ന്‍ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​ടി​യ​ന്ത​ര​വും ശാ​ശ്വ​ത​വു​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന് ദ്വാ​ര​ക പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ല്‍​നി​ന്ന് ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​ണ്. ആ​രോ​ഗ്യ, കാ​ര്‍​ഷി​ക, സാ​മ്പ​ത്തി​ക, ടൂ​റി​സം മേ​ഖ​ല​ക​ളെ ഇ​ത് ബാ​ധി​ച്ചു. ചു​രം റോ​ഡു​ക​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​മ​ര​ശേ​രി ചു​രം ന​വീ​ക​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്.

ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.
കു​റ്റി​യാ​ടി, പാ​ല്‍​ചു​രം, നെ​ടും​പൊ​യി​ല്‍, നാ​ടു​കാ​ണി, ചു​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ദു​രി​ത​പൂ​ര്‍​ണ​മാ​ണ്. പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യി​ല്‍ ദു​രി​തം ഇ​ര​ട്ടി​യാ​കും. വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞാ​ല്‍ ബാ​വ​ലി​യി​ലൂ​ടെ​യും രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം മു​ത്ത​ങ്ങ​യി​ലൂ​ടെ​യും ക​ര്‍​ണാ​ട​ക​യി​ലേ​ക്കു യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ക​ര്‍​ഷ​ക​രെ​യും ബാ​ധി​ക്കു​ക​യാ​ണ്.

രാ​ത്രി​യാ​ത്രാ നി​രോ​ധ​നം പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വ​യ​നാ​ട് തു​ര​ങ്ക​പാ​ത, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ പാ​ത എ​ന്നി​വ എ​ത്ര​യും വേ​ഗം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണം. ബൈ​ര​ക്കു​പ്പ പാ​ലം നി​ര്‍​മാ​ണം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​യും എം​പി​യും എം​എ​ല്‍​എ​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ദാ​സീ​ന​ത അ​വ​സാ​നി​പ്പി​ക്ക​ണം.

പ്രി​യ​ങ്ക ഗാ​ന്ധി എം​പി കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടാ​ല്‍ വ​യ​നാ​ടി​ന്‍റെ യാ​ത്രാ​പ്ര​ശ്‌​നം അ​തി​വേ​ഗം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യ്ക്ക​ല്‍, തോ​മ​സ് പ​ട്ട​മ​ന, സാ​ജു പു​ലി​ക്കോ​ട്ടി​ല്‍, മോ​ളി മാ​മൂ​ട്ടി​ല്‍, അ​ഡ്വ. ഗ്ലാ​ഡി​സ് ചെ​റി​യാ​ന്‍, ബീ​ന ക​രി​മാം​കു​ന്നേ​ല്‍, മെ​സി​ന തോ​ട്ട​ത്തി​ല്‍, ബെ​ന്നി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സേ​വ്യ​ര്‍ കൊ​ച്ചു​കു​ടി, ജി​ല്‍​സ് മേ​ക്ക​ല്‍, സു​നി​ല്‍ പാ​ല​മ​റ്റം, ഷി​ജു കാ​രു​ണ്യ​മാ​താ, റെ​നി​ല്‍ ക​ഴു​താ​ടി, ജി​ജോ മം​ഗ​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : permanent solution Nattuvishesham Districtnews

Recent News

Corehub Up