x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ജ്ജ്വ​ലം റൂ​ഹി​യു​ടെ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 12, 2026 05:20 AM IST | Updated: November 12, 2026 05:20 AM IST

കോ​ഴി​ക്കോ​ട്: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക എ​ന്ന് ഭൂ​ട്ടാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യീ​സാം​ഗ് ഡി ​താ​പ്പ വി​ശേ​ഷി​പ്പി​ച്ച കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ റൂ​ഹി മൊ​ഹ്‌​സി​ബി​ന് ഉ​ജ്ജ്വ​ല്‍ ബാ​ല്യ പു​ര​സ്‌​കാ​രം. ആ​റാം വ​യ​സി​ല്‍ ബാ​ങ്കോ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ല്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച റൂ​ഹി​യ്ക്ക് പ്രാ​യ​ത്തെ തോ​ല്‍​പ്പി​ക്കു​ന്ന നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ ബാ​ല​പു​ര​സ്‌​കാ​രം.

6 - 11 വ​യ​സ് കാ​റ്റ​ഗ​റി​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ന മി​ക​വി​നാ​ണ് ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ജ്ജ്വ​ല്‍ ബാ​ല്യം പു​ര​സ്‌​കാ​രം റൂ​ഹി​യെ തേ​ടി​യെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളാ​യ അ​ബ്ദു​ള്‍ ഖ​നി​യും ഡോ. ​അ​നീ​സ മു​ഹ​മ്മ​ദും റൂ​ഹി​ക്ക് റീ​സൈ​ക്കി​ള്‍​ഡ് പേ​പ്പ​ര്‍ കൊ​ണ്ട് നി​ര്‍​മ്മി​ച്ച പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു വാ​ങ്ങി ന​ല്‍​കി​യി​രു​ന്ന​ത്. ഓ​രോ ക​ട​ലാ​സി​ന് പി​ന്നി​ലും മു​റി​ഞ്ഞു​വീ​ഴു​ന്ന മ​ര​ങ്ങ​ളു​ടെ ക​ണ്ണു​നീ​രു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് റൂ​ഹി​യു​ടെ കു​രു​ന്നു മ​ന​സി​നെ ആ​ഴ​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചു. അ​ങ്ങ​നെ​യാ​ണ് പ​രി​സ്ഥി​തി സ്‌​നേ​ഹം ആ​രം​ഭി​ച്ച​ത്. ക​ട​ലാ​സു​ക​ള്‍ റീ​സൈ​ക്കി​ള്‍​ഡ് പേ​പ്പ​റി​ലാ​ക്കി​യാ​ല്‍ എ​ത്ര​യോ മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ത​ന്‍റെ കു​ഞ്ഞു കൈ​പ്പ​ട​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മ​റ്റ് ലോ​ക​രാ​ഷ്ട്ര ത​ല​വ​ന്മാ​ര്‍​ക്കും റൂ​ഹി ക​ത്തു​ക​ള​യ​ച്ചു.

വ​യ​നാ​ട് പു​ത്തു​മ​ല ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യാ​ന്‍ ആ​ല്‍, നീ​ര്‍​മ​രു​ത്, താ​ന്നി എ​ന്നി​വ​യു​ടെ തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ടാ​യി​രു​ന്നു ഇ​ട​പെ​ട​ല്‍. 'ട്രീ ​ബാ​ങ്ക് ന​ഴ്‌​സ​റി' എ​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പാ​റോ​പ്പ​ടി കോ​മ​ണ്‍ ഗ്രൗ​ണ്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി​യി​ലെ ഈ ​ര​ണ്ടാം ക്ലാ​സു​കാ​രി. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10,000 സ്‌​കൂ​ളു​ക​ളി​ല്‍ ട്രീ ​ബാ​ങ്ക് ന​ഴ്‌​സ​റി ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യി​ലാ​ണി​പ്പോ​ള്‍ റൂ​ഹി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​ക​ളാ​ല്‍ രാ​ജ്യ​ത്ത് ഒ​രു കോ​ടി മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മാ​വൂ​ര്‍ ഗ്രാ​സിം ഫാ​ക്ട​റി​ക്കെ​തി​രെ പോ​രാ​ടി ജീ​വ​ന്‍ വെ​ടി​ഞ്ഞ പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എ. റ​ഹ്‌​മാ​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥ​മു​ള്ള പ്ര​ഥ​മ അ​വാ​ര്‍​ഡും റൂ​ഹി​ക്കാ​യി​രു​ന്നു.

 

 

 

Tags : Ruhis Brilliant Brilliant Nattuvishesham Districtnews

Recent News

Corehub Up