കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ് നടപ്പാക്കുന്ന ആരോഗ്യ പദ്ധതി റോട്ടറി ഗ്ലോബൽ ഗ്രാൻഡ് ഓങ്കോളജി ഇനിഷ്യേറ്റീവ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
മരട്: വേമ്പനാട്ട് കായൽ തീരത്തെ സാമ്പത്തിക പിന്നാക്ക ജനവിഭാഗങ്ങൾക്ക് കാൻസർ രോഗനിർണയവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിനായി കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ് നടപ്പാക്കുന്ന ആരോഗ്യ പദ്ധതി റോട്ടറി ഗ്ലോബൽ ഗ്രാൻഡ് ഓങ്കോളജി ഇനിഷ്യേറ്റീവ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ പേഴ്സി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, ദീപക് ജോയ് എംഎൽഎ, പിഎസ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ഡോ. ആനി ഷീല, മഹേഷ് രാംദാസ്, ക്ലബ് പ്രസിഡന്റ് രമേഷ് കുര്യൻ, ഡോ. രാഹുൽ, ജോസഫ് ജോൺ, ജി.കെ. ദീപക്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ഗിരീഷ്, മോളി ജയിംസ്, സുനില സിബി, ഫാ. ഷൈജു തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മരട് പിഎസ് മിഷൻ ആശുപത്രിയിലെ ഓങ്കോളജി ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
Tags : Rotary Global Grant Oncology Initiative project Nattuvishesham DistrictNews