Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotary Global Grant Oncology Initiative Project

Ernakulam

റോ​ട്ട​റി ഗ്ലോ​ബ​ൽ ഗ്രാ​ൻ​ഡ് ഓ​ങ്കോ​ള​ജി ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി തു​ട​ങ്ങി

മ​ര​ട്: വേ​മ്പ​നാ​ട്ട് കാ​യ​ൽ തീ​ര​ത്തെ സാ​മ്പ​ത്തി​ക പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സാ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​ൻ സൗ​ത്ത് റോ​ട്ട​റി ക്ല​ബ് ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ പ​ദ്ധ​തി റോ​ട്ട​റി ഗ്ലോ​ബ​ൽ ഗ്രാ​ൻ​ഡ് ഓ​ങ്കോ​ള​ജി ഇ​നി​ഷ്യേ​റ്റീ​വ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രൊ​വി​ൻ​സ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ പേ​ഴ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​പി, ദീ​പ​ക് ജോ​യ് എം​എ​ൽ​എ, പി​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡോ. ​ആ​നി ഷീ​ല, മ​ഹേ​ഷ് രാം​ദാ​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് കു​ര്യ​ൻ, ഡോ. ​രാ​ഹു​ൽ, ജോ​സ​ഫ് ജോ​ൺ, ജി.​കെ. ദീ​പ​ക്, പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഗി​രീ​ഷ്, മോ​ളി ജ​യിം​സ്, സു​നി​ല സി​ബി, ഫാ. ​ഷൈ​ജു തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ര​ട് പി​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Latest News

Corehub Up