Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Francis George MP

Kottayam

മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

കോ​ട്ട​യം : കു​മാ​ര​ന​ല്ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

നി​ല​വി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ അ​തേ നീ​ള​ത്തി​ലും ഉ​യ​ര​ത്തി​ലു​മാ​ണ് പു​തി​യ പ്ലാ​റ്റ് ഫോ​മും നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു കോ​ടി എ​ഴു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണച്ചെല​വ്. പു​തി​യ പ്ലാ​റ്റ്‌​ഫോം നി​ര്‍​മി​ക്കു​ന്ന​തോ​ടെ പ്രാ​യ​മാ​യ​വ​ര്‍​ക്കും സ്തീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും എ​ളു​പ്പ​ത്തി​ല്‍ ട്രെ​യി​നി​ല്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും സാ​ധി​ക്കും.

ഇ​തോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു. പു​തി​യ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന സ​മീ​പപ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മൂ​ന്ന് അ​ടി വീ​തി​യി​ല്‍ വ​ഴി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ല്‍​വേ അ​ധി​കാ​രി​ക​ള്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി. സാ​ബു മാ​ത്യു, ടി.​സി റോ​യി, രാ​ജേ​ഷ്, വി​മ​ല കു​മാ​രി, ഡെ​യ്‌​സി ജോ​ര്‍​ജ്, അ​ന്‍​സാ​രി, കെ.​ബി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ചി​ങ്ങ​വ​നം മു​ത​ല്‍ ചോ​റ്റാ​നി​ക്ക​ര വ​രെ​യു​ള്ള റെ​യി​ല്‍​വേ ക്രോ​സു​ക​ളു​ടെ സ​മീ​പ​ന​പാ​ത​യു​ടെ ടാ​റിം​ഗ് പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു.

 

District News

സെ​ന്‍റ് അ​ലോ​ഷ്യ​സി​ന് സ്മാ​ർ​ട്ട് ഇ​ന്‍റ​റാ​ക്ടീ​വ് പാ​ന​ൽ അ​നു​വ​ദി​ച്ച് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി

അ​തി​ര​മ്പു​ഴ: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നാ​ല് സ്മാ​ർ​ട്ട് ഇ​ന്‍റ​റാ​ക്ടീ​വ് പാ​ന​ലു​ക​ൾ അ​നു​വ​ദി​ച്ചു.

പാ​ന​ലു​ക​ളു​ടെ സ്വി​ച്ചോ​ൺ ക​ർ​മം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, പ്രി​ൻ​സി​പ്പ​ൽ ബി​നു ജോ​ൺ, മു​ൻ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, അ​ഡ്വ. മൈ​ക്കി​ൾ ജ​യിം​സ്, രെ​ഞ്ചു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Kerala

പ്രധാനമന്ത്രി ഇടപെടണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി

കോ​​​ട്ട​​​യം: നി​​​മി​​​ഷ​​​പ്രി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി അ​​​ടി​​​യ​​​ന്തര ശ്ര​​​മം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​ന്നി​​​വ​​​ര്‍ക്ക് ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി നി​​​വേ​​​ദ​​​നം ന​​​ല്‍കി.

എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

District News

സം​രം​ഭ​ക സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മം വേ​ണം: ഫ്രാ​ന്‍സിസ് ജോ​ര്‍ജ്

കോ​ട്ട​യം: സം​രം​ഭ​ക സം​ര​ക്ഷ​ണ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും സം​രം​ഭ​ങ്ങ​ളു​ടെ നി​ല​നി​ല്പി​നും വ​ള​ര്‍ച്ച​യ്ക്കും അ​നു​യോ​ജ്യ​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ക​ളാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റ​ണ​മെ​ന്നും ഫ്രാ​ന്‍സിസ് ജോ​ര്‍ജ് എം​പി. ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ കോ​ട്ട​യം പ്ര​സ്‌​ക്ല​ബ്ബില്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഏ​റ്റു​മാ​നൂ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍മാ​ന്‍ ഷാ​ജി ഇ​ല​വ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​ബി. എം. ​പൊ​ന്നാ​ട്ട്, ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സ്റ്റേ​റ്റ് ചെ​യ​ര്‍മാ​ന്‍ കെ.​എ. ജോ​ണ്‍സ​ണ്‍, സു​രേ​ഷ് പൊ​റ്റ​ക്കാ​ട്, കേ​ര​ള സ്റ്റേ​റ്റ് സ്‌​മോ​ള്‍ സ്‌​കെ​യി​ല്‍ ഇ​ന്‍സ്ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദി​ലീ​പ് കു​മാ​ര്‍,

കി​ഫ്ബി കോ​ണ്‍ട്രാ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പോ​ള്‍ ടി. ​മാ​ത്യു, ഗ​വ​ൺ​മെ​ന്‍റ് കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് ക​ണ്ണ​മ്പ​ള്ളി, എം​എ​സ്എം​ഇ ബോ​റ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷ് ലോ​റ​ന്‍സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up