കോട്ടയം: യുഡിഎഫിനോ ഇന്ത്യ മുന്നണിക്കോ വനിതാ സംവരണത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ലെന്നും ബിജെപി കൊണ്ടുവരുന്ന പുതിയ സംവിധാനത്തോടും സീറ്റുകള്‍ വര്‍ധിപ്പിച്ചു സംവരണം ഉറപ്പാക്കുന്നതിനോടുമാണ് എതിര്‍പ്പെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ ഇരട്ടിയാക്കുകയാണ്.
പാര്‍ലമെന്റില്‍ 543 സീറ്റ് ഉള്ളതു 816 ആക്കും. ഇതില്‍ 273 എണ്ണം വനിതകള്‍ക്കു കൊടുക്കും. സീറ്റുകള്‍ വര്‍ധിപ്പിക്കല്‍ എന്തിനാണ്? നിലവിലുള്ള സീറ്റില്‍ സംവരണം നല്കിയാല് മതി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, അതാതയതു ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇരട്ടിയാകും. തെക്കേ ഇന്ത്യയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ കുറയുകയും ചെയ്യുകയും ചെയ്യും. ഇതിലൂടെ വനിതാ സംവരണം കൊടുക്കുക എന്ന നല്ല ഉദ്ദേശമല്ല. മറിച്ച് ബിജെപി സര്‍ക്കാരിന് രാഷ്്ട്രീയ നേട്ടമുണ്ടാക്കാന്‍വേണ്ടി മാത്രമാണ് വനിതാ സംവരണം കൊണ്ടുവരുന്നത്.
2011ലെ സെന്‍സസ് പ്രകാരമാണ് നടപ്പാക്കാന്‍ പോകുന്നതെന്നു പറയുന്നു. ഇപ്പോള്‍ വീണ്ടും സെന്‍സസ് വരാനിരിക്കുന്നതിനാല്‍ ഇത് നടപ്പിലാക്കിയശേഷം മാത്രമേ ബില്ല് നടപ്പിലാക്കാവൂ.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിര്‍ണായകമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Tags : Women's reservation political gain Francis George MP