x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി​ജി റാം ​ജി പ​ദ്ധ​തി​ മു​ന്‍​ഗ​ണ​ന തീ​രു​മാ​നി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

വെബ് ഡെസ്ക്
Published: July 17, 2026 12:09 AM IST | Updated: July 17, 2026 12:09 AM IST

വി​ബി ജി ​റാം ജി ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഏ​ക​ദി​ന ശി​ല്പ​ശാ​ല ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​യാ​യ വി​ബി​ജി റാം​ജി പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ്രവൃത്തി​ക​ളു​ടെ മു​ന്‍​ഗ​ണ​ന തീ​രു​മാ​നി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ബി ജി ​റാം ജി ​പ​ദ്ധ​തി​യു​ടെ 40 ശ​തമാ​നം തു​ക സം​സ്ഥാ​ന​ങ്ങ​ളാ​ണ് വ​ഹി​ക്കേ​ണ്ട​ത്. ഓ​രോ സം​സ്ഥാ​ന​ത്തി​നും അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണം. കേ​ര​ള​ത്തി​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ വ​ന്‍ തോ​തി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​ക്കും. റ​ബ​ര്‍ മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​കു​ന്ന നി​ര്‍​ദേശ​മാ​ണി​ത്. ഇ​തി​നു​വേ​ണ്ടി എ​ല്ലാ സ​മ്മ​ര്‍​ദവും ചെ​ലു​ത്തും. അ​ടു​ത്ത പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലും പാ​ര്‍​ല​മെ​ന്‍റ് ഉ​പ​സ​മി​തി​ക​ളി​ലും വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജില്ലാ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, അം​ഗ​ങ്ങ​ളാ​യ ഗ്രേ​സി ക​രി​മ്പ​ന്നൂ​ര്‍, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി.​കെ. വൈ​ശാ​ഖ്, ആ​ന്‍ മ​രി​യ ജോ​ര്‍​ജ്, ആ​ര്‍. ശ്രീ​ക​ല, പി.​എ​സ്. ഉ​ഷാ​കു​മാ​രി, അ​ജി​ത് മു​തി​ര​മ​ല, ഷൈ​ബി മ​ത്താ​യി പ്രോജ​ക്ട് ഡ​യ​റ​ക്ട​ര്‍ ബെ​വി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham VBG RAM Francis George MP

Recent News

Corehub Up