x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് ദോ​ശ ന​ൽ​കാ​ൻ വൈ​കി​യ​തി​ന് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 2, 2026 09:04 PM IST | Updated: September 2, 2026 09:04 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ല്ല​ത്ത് ദോ​ശ ന​ൽ​കാ​ൻ വൈ​കി​യ​തി​ന് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ സ്വ​ദേ​ശി അ​ജി (46), ര​മേ​ശ​ൻ (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശൂ​ര​നാ​ട് പൊ​ലി​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ശൂ​ര​നാ​ട് കോ​യി​ക്ക​ൽ ച​ന്ത​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ട​മ മ​നാ​ഫി​നും ഭാ​ര്യ സീ​ന​ത്തി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്. ക​ട​യി​ൽ ദോ​ശ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​രു​വ​രും വീ​ണ്ടും ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ൽ​കാ​ൻ വൈ​കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.

തു​ട​ർ​ന്ന് ഇ​രു​വ​രും ക​ട​യു​ട​മ​യു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ടു. പി​ന്നാ​ലെ ക​ട​യി​ലെ ചി​ല്ല് അ​ല​മാ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും പ്ര​തി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Kollam Teashop Crime Police Investigation CaseFile FIR

Recent News

Corehub Up