x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണം


Published: June 16, 2026 11:06 PM IST | Updated: June 16, 2026 11:06 PM IST

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട്-​കി​ട​ങ്ങൂ​ർ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച് പ്രി​യ​ദ​ർ​ശ​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. എം​സി റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഏ​താ​നും ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.


പാ​ലാ-​കോ​ട്ട​യം ഓ​ർ​ഡി​ന​റി സ​ർ​വീ​സുക​ളി​ൽ ഏ​താ​നും സ​ർ​വീ​സു​ക​ളും ഇ​തു​വ​ഴി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണ്. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നു മ​ണ​ർ​കാ​ട്, അ​യ​ർ​ക്കു​ന്നം, കി​ട​ങ്ങൂ​ർ, ക​ട​പ്ലാ​മ​റ്റം, മ​ര​ങ്ങാ​ട്ടു​പ​ള്ളി വ​ഴി കൂ​ത്താ​ട്ടു​കു​ള​ത്തി​നും ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു തെ​ങ്ങ​ണ, ഞാ​ലി​യാ​കു​ഴി, തോ​ട്ട​യ്ക്കാ​ട്, പു​തു​പ്പ​ള്ളി, മ​ണ​ർ​കാ​ട്, അ‍​യ​ർ​ക്കു​ന്നം വ​ഴി ഏ​റ്റു​മാ​നൂ​ർ​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാർ.

Tags : KSRTC bus Nattuvishesham District News

Recent News

Corehub Up