x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു


Published: June 16, 2026 11:24 PM IST | Updated: June 16, 2026 11:24 PM IST

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു. കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലേ​ക്ക് ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​ൻ മാ​റ്റി​വ​ച്ചി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇന്നലെ രാ​വി​ലെ സ്കൂ​ൾ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഓ​ഫീ​സി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നു വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ, പു​ല​ർ​ച്ചെ നാ​ലി​നു ശേ​ഷ​മാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ. ​രാ​ജ​ശ്രീ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്, ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധരും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
തു​ട​ർ​ക്ക​ഥ​യാ​യി

സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം

സ്കൂ​ൾ പ​രി​സ​ര​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ര​ണ്ടു ത​വ​ണ​യാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. മു​ൻ​പ് സ്കൂ​ളി​ലെ ബാ​ത്റൂം ഫി​റ്റിം​ഗ്സു​ക​ളും പൈ​പ്പു​ക​ളും പു​റ​ത്തെ ടാ​പ്പു​ക​ളും നി​ര​ന്ത​ര​മാ​യി മോ​ഷ്ടി​ക്ക​പ്പെ​ടു​ക​യും ത​ല്ലി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് കൈ​ക​ഴു​കാ​ൻ വ​ച്ചി​രു​ന്ന ടാ​പ്പു​ക​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ആ​ൺ​കു​ട്ടി​ക​ളു​ടെ യു​റി​ന​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ത​ല്ലി​പ്പൊ​ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

സാ​മൂ​ഹി​ക​വി​രു​ദ്ധ​ ശ​ല്യം കാ​ര​ണ​മാ​ണ് പു​തി​യ ബി​ൽ​ഡിം​ഗി​ന് ക​ഴി​ഞ്ഞ ആ​ഴ്ച ഗേ​റ്റ് സ്ഥാ​പി​ച്ച​ത്. ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തും പ​ഴ​യ കെ​ട്ടി​ട​ത്തി​ന് ഗേ​റ്റ് ഇ​ല്ലാ​ത്ത​തു​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്ക് താ​വ​ള​മാ​കാ​ൻ കാ​ര​ണം. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : School office Nattuvishesham District News

Recent News

Corehub Up