മൂലമറ്റം: ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് കാത്തുനിന്ന സ്ത്രീയുടെ കൈയില്‍നിന്നു പഴ്സ് തട്ടിപ്പറിച്ചശേഷം ഓടി രക്ഷപ്പെട്ടയാളെ കാഞ്ഞാര്‍ പോലീസ് പിടികൂടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മൂലമറ്റം ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് കാത്തുനിന്ന സ്ത്രീയുടെ കൈയില്‍നിന്നു പഴ്സ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ട ഇടുക്കി കുളമാവ് കുരിശുപള്ളി ഭാഗത്ത് ചെറുകരപ്പറമ്പില്‍ മധു (58) വിനെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, എസ്ഐ ഹാഷിം, നജീബ്, എസ്പിഒ ഇസ്മായില്‍, മുജീബ് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Tags : Man arrested Nattuvishesham District News