എടത്വ: പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ചേര്‍ന്ന് എടത്വ സെന്റ് അലോഷ്യസ് കോളജില്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഡാറ്റബേസ് പ്രകാശനവും നടന്നു. കോളജിലെ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പിനോടനുബന്ധമായി നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ രക്തദാതാക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റബേസ് പ്രകാശനം ചെയ്തു.
കോളജ് വെബ്സൈറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം അലോഷ്യന്‍ ബ്ലഡ് ഡോണേഴ്സ് ഡാറ്റബേസ് എന്ന പേരിലാണ് ജനങ്ങളിലേക്ക് എത്തുന്നത്. ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള രക്തദാതാക്കളെ അവരുടെ രക്ത ഗ്രൂപ്പ്, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് ചെയ്ത് നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ഡോ. പോള്‍ ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍സ് റാണി ജോര്‍ജ്, പ്രിന്‍സ്മോന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.