ചേർത്തല: കേരള സർവകലാശാലയുടെ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ചേർത്തല നൈപുണ്യ കോളജ് ഓഫ് മാനേജ്മെന്റിന് അഭിമാനനേട്ടം. സർവകലാശാല റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എൻഐഎച്ച്എം) വിദ്യാർഥികൾ സ്വന്തമാക്കി. കീത്ത് സൈമൺ ഒന്നാം റാങ്കും ഫാത്തിമ ബഷീർ രണ്ടാം റാങ്കും അരോമൽ രവി മൂന്നാം റാങ്കും സ്വന്തമാക്കി.
പ്രിൻസിപ്പൽ ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, ജോയിന്റ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, ഡീൻ ഡോ. അജയ് കൃഷ്ണൻ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ഇയാവൻ ഇട്ടി മാത്യു എന്നിവർ റാങ്ക് ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.