ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുട്ബോൾ പെനാൽറ്റി ഷൂട്ട് ഔട്ട് അരങ്ങേറി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാലു ടീമുകളായി അധ്യാപകരും വിദ്യാർഥികളും അണിനിരന്നായിരുന്നു പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചത്.
ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് മുകളേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോസഫ് ചാക്കോ, ഫാ. ജേക്കബ് പൂമറ്റം, ഫാ. ബിനു കൂട്ടുമ്മേൽ, ജോസുകുട്ടി പൂണിയിൽ, ജയിൻ ജോസ്, എമിൽ കെ. സജിത്ത്, ലിനി എം. ജോർജ്, ലിബിൻ കുര്യൻ, ഡ്യൂ മോൾ ജോർജ്, ജോർജുകുട്ടി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
ഷൂട്ട് ഔട്ടിനെത്തുടർന്ന് നടത്തിയ വേൾഡ് കപ്പ് മാതൃക നിർമാണം കുട്ടികളിൽ ആവേശം ഉണർത്തി. കുട്ടികൾ തങ്ങളുടെ അഭിരുചിക്കിണങ്ങിയ വേൾഡ് കപ്പ് മാതൃകകൾ നിർമിച്ച് പ്രദർശിപ്പിച്ചു. ഷൂട്ട് ഔട്ടിന്റെ ഭാഗമായി കുട്ടികൾ തങ്ങൾ ആരാധിക്കുന്ന രാജ്യങ്ങളിലെ ഫുട്ബോൾ ടീമിന്റെ ജേഴ്സികൾ അണിഞ്ഞ് സ്കൂൾ അങ്കണത്തിൽ ഹർഷാരവം മുഴക്കി.
Tags : Football Nattuvishesham District News