x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി മി​ച്ച​ൽ മാ​ർ​ഷ്; ല​ക്നോ​വി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: May 15, 2026 11:35 PM IST | Updated: May 15, 2026 11:35 PM IST

ല​ക്നോ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ല​ക്നോ വി​ജ​യി​ച്ച​ത്.

 ചെ​ന്നൈ ഉ​യ​ർ​ത്തി​യ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 20 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്നോ മ​റി​ക​ട​ന്നു. മി​ച്ച​ൽ ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ഷ് ഇ​ൻ​ഗ്ലി​സി​ന്‍റെ​യും നി​ക്കോ​ളാ​യ്പു​രാ​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ല​ക്നോ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

മി​ച്ച​ൽ മാ​ർ​ഷ് 90 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ൻ​ഗ്ലി​സ് 36 റ​ൺ​സും പു​രാ​ൻ 32 റ​ൺ​സു​മെ​ടു​ത്തു. ചെ​ന്നൈ​യ്ക്ക് വേ​ണ്ടി മു​കേ​ഷ് ചൗ​ധ​രി​യും സ്പെ​ൻ​സ​ർ ജോ​ൺ‌​സ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 187 റ​ൺ​സെ​ടു​ത്ത​ത്. കാ​ർ​ത്തി​ക്ക് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ശി​വം ദു​ബെ​യു​ടെ​യും ഡി​വാ​ൾ​ഡ് ബ്രെ​വി​സി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് ചെ​ന്നൈ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. കാ​ർ​ത്തി​ക്ക് ശ​ർ​മ 71 റ​ൺ‌​സാ​ണെ​ടു​ത്ത​ത്.

ശി​വം ദു​ബെ 32 റ​ൺ​സും ഡി​വാ​ൾ​ഡ് ബ്രെ​വി​സ് 25 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. സ​ഞ്ജു സാം​സ​ൺ 20 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ല​ക്നോ​വി​ന് വേ​ണ്ടി ആ​കാ​ശ് മ​ഹാ​രാ​ജ് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മു​ഹ​മ്മ​ദ് ഷ​മി​യും ഷാ​ഹ്ബാ​സ് അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ല​ക്നോ​വി​ന് എ​ട്ട് പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് ല​ക്നോ.

Tags : ipl 2026 lucknow super giants beats chennai super kings

Recent News

Corehub Up