x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ര​ഘു​വ​ൻ​ഷി; കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ


Published: May 13, 2026 10:32 PM IST | Updated: May 13, 2026 10:32 PM IST

റാ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സാ​ണെ​ടു​ത്ത​ത്.

വി​ക്ക​റ്റ് കീ​പ്പ​ർ ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും റി​ങ്കു സിം​ഗി​ന്‍റെ​യും കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ര​ഘു​വ​ൻ​ഷി 71 റ​ൺ​സാ​ണെ​ടു​ത്ത​ത്. 46 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ര​ഘു​വ​ൻ​ഷി​യു​ടെ ഇ​ന്നിം​ഗ്സ്.

റി​ങ്കു സിം​ഗ് 49 റ​ൺ​സും കാ​മ​റൂ​ൺ ഗ്രീ​ൻ 32 റ​ൺ​സും എ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഭു​വ​നേ​ശ്വ​ർ കു​മാ​റും ജോ​ഷ് ഹേ​സ​ൽ​വു​ഡും ര​സി​ക് സ​ലാം ദ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ipl 2026 Kolkata Knight Riders royal challengers bengaluru score

Recent News

Corehub Up