x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ആ​ർ​സി​ബി​ക്കെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ജ‍​യം


Published: May 23, 2026 03:50 AM IST | Updated: May 23, 2026 03:50 AM IST

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ‌ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ജ‍​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 55 റ​ൺ​സി​നാ​ണ് സ​ൺ​റൈ​സേ​ഴ്സ് വി​ജ​യി​ച്ച​ത്.

സ​ൺ​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 56 റ​ൺ‌​സെ​ടു​ത്ത് ക്യാ​പ്റ്റ​ൻ ര​ജ​ത് പാ​ട്ടീ​ദാ​റും 44 റ​ൺ​സെ​ടു​ത്ത് വെ​ങ്കി​ടേ​ഷ് അ​യ്യ​രും 41 റ​ൺ​സെ​ടു​ത്ത് ക്രു​ണാ​ൽ പാ​ണ്ഡ്യ​യും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

സ​ൺ​റൈ​സേ​ഴ്സി​ന് വേ​ണ്ടി ഇ​ഷാ​ൻ മ​ലിം​ഗ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. സാ​ക്കി​ബ് ഹു​സെ​യ്നും ട്രാ​വി​സ് ഹെ​ഡും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 255 റ​ൺ​സെ​ടു​ത്ത​ത്. ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് സ​ൺ​റൈ​സേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 79 റ​ൺ​സെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​ൻ ആ​ണ് സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ടോ​പ് സ്കോ​റ​ർ.

അ​ഭി​ഷേ​ക് 56 റ​ൺ​സും ക്ലാ​സ​ൻ 51 റ​ൺ​സു​മെ​ടു​ത്തു. നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി 29 റ​ൺ‌​സും ട്രാ​വി​സ് ഹെ​ഡ് 26 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ആ​ർ​സി​ബി​ക്ക് വേ​ണ്ടി ര​സി​ക് സ​ലാം ദ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. സു​യാ​ഷ് ശ​ർ​മ​യും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ipl 2026 sunrisers hyderabad beats royal challengers bengaluru

Recent News

Corehub Up