x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്ത് ഉരുളാൻ ദിവസങ്ങൾ മാത്രം...; വമ്പൻ ടീമുകൾക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

ജ​യേ​ഷ് നാ​യ​ർ
Published: June 2, 2026 04:53 PM IST | Updated: June 2, 2026 08:54 PM IST

ഇ​വ​ര്‍ ഈ ​ലോ​ക​ക​പ്പി​ന്‍റെ ന​ഷ്ടം

ഫി​ഫ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണു ബാ​ക്കി. ലോ​കം കാ​റ്റു​നി​റ​ച്ച പ​ന്തി​ലേ​ക്കു ചു​രു​ങ്ങു​മ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചു​ത​ക​ര്‍​ക്കു​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്ന​ത്. പ​രി​ശീ​ല​ക​രു​ടെ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​ങ്ങ​ള്‍, പ​രി​ക്കു​ക​ള്‍, ടീ​മു​ക​ള്‍ യോ​ഗ്യ​ത നേ​ടാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യേ​കി​യി​രു​ന്ന ചി​ല സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് ആ​രാ​ധ​ക​ര്‍​ക്കു നി​രാ​ശ​യേ​കു​ന്ന​ത്.

പ​രി​ശീ​ല​ക​രു​ടെ ത​ന്ത്ര​പ​ര​മാ​യ ഒ​ഴി​വാ​ക്ക​ലു​ക​ള്‍

ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ ഫൈ​ന​ല്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​നം ജൂ​ണ്‍ ഒ​ന്നാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു​ള്ള 48 ടീ​മു​ക​ളും 26 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ലോ​കു​ട്‌​ബോ​ളി​ലെ മു​ന്‍​നി​ര​ക്കാ​രും അ​ഞ്ചു ത​വ​ണ ലോ​ക​ജേ​താ​ക്ക​ളു​മാ​യ ബ്ര​സീ​ല്‍ ആ​ണ് ആ​ദ്യം 26 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്.

ര​ണ്ടാ​ഴ്ച​യ്ക്കു മു​ന്നേ അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച ബ്ര​സീ​ലി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ മാ​നേ​ജ​ര്‍ കാ​ര്‍​ലോ ആ​ഞ്ച​ലോ​ട്ടി പ​ക്ഷെ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചു ത​ക​രാ​തി​രി​ക്കാ​ന്‍ പ​ക്ഷെ ഒ​രു വ​ന്‍ പു​ലി​യെ കു​രു​തി​കൊ​ടു​ത്തു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍ ജൂ​നി​യ​ര്‍ പൂ​ര്‍​ണ​മാ​യും ഫി​റ്റ് ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും താ​ര​ത്തെ ടീ​മി​ലെ​ടു​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ ഒ​ന്നാ​കെ​യു​ള്ള മു​റ​വി​ളി​ക്കു ചെ​വി​കൊ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ര്‍​ക്ക​ശ​ക്കാ​ര​നാ​യ ആ​ഞ്ച​ലോ​ട്ടി​ക്കു​മാ​യി​ല്ല.

നെ​യ്മ​റു​ടെ സാ​ന്നി​ധ്യം ത​ന്നെ ടീ​മി​ന് വ​ന്‍ ഉ​ത്തേ​ജ​നം ഏ​കു​മെ​ന്ന​തൊ​ക്കെ ശ​രി​യാ​ണെ​ങ്കി​ലും ഫു​ട്‌​ബോ​ളി​ല്‍ അ​ത്ത​രം സെ​ന്‍റി​മെ​ന്‍​സു​ക​ള്‍​ക്കൊ​ന്നും സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫി​റ്റ് ആ​ണെ​ങ്കി​ല്‍ മാ​ത്രം നെ​യ്മ​ര്‍ ടീ​മി​ല്‍ എ​ന്ന ആ​ദ്യ നി​ല​പാ​ട് പ​ക്ഷെ, ലോ​ക​ക​പ്പി​ല്‍ ദു​ര​ന്ത​മാ​ണു ടീ​മി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ത​ന്നെ എ​ത്ര​മാ​ത്രം വേ​ട്ട​യാ​ടു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​കാം, ആ​ഞ്ച​ലോ​ട്ടി തി​രു​ത്തി.

ഫി​റ്റ​ല്ലാ​ത്ത നെ​യ്മ​റെ ടീ​മി​ലെ​ടു​ക്കാ​ന്‍ പ​ക്ഷെ ബ​ലി കൊ​ടു​ത്ത​ത് ഉ​ജ്വ​ല ഫോ​മി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വ​താ​രം ജാ​വോ പെ​ഡ്രോ​യെ. ബ്ര​സീ​ലി​ല്‍ പ്ര​തി​ഭ​ക​ള്‍​ക്കു പ​ഞ്ഞ​മി​ല്ലെ​ങ്കി​ലും ചെ​ല്‍​സി​യു​ടെ നീ​ല​ക്കു​പ്പാ​യ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഗോ​ളു​ക​ള്‍ അ​ടി​ച്ചു​കൂ​ട്ടി​യ പെ​ഡ്രോ​യെ ടീ​മി​ലെ​ടു​ക്കാ​ത്ത​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു.

പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള നെ​യ്മ​റാ​ക​ട്ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍​ക്ക് ടീ​മി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. വിം​ഗ​ര്‍​മാ​രാ​യ എ​സ്റ്റ​വാ​യോ, സാ​വീ​ഞ്ഞോ എ​ന്നി​വ​ര്‍​ക്കു മു​ന്നി​ലും മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ ടീ​മി​ലേ​ക്കു​ള്ള വാ​തി​ല്‍ അ​ട​ഞ്ഞു.

ഫോ​മി​ലാ​യി​രു​ന്നി​ട്ടും അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ടാ​യി​ട്ടും പ​രി​ശീ​ല​ക​രു​ടെ ക​ര്‍​ശ​ന​മാ​യ ത​ന്ത്ര​ങ്ങ​ള്‍​ക്കു ചേ​രാ​ത്ത​തി​നാ​ല്‍ ടീ​മി​ല്‍​നി​ന്നു പു​റ​ത്താ​യ താ​ര​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. റ​യാ​ല്‍ ബെ​റ്റി​സി​ല്‍ ഉ​ജ്വ​ല​ഫോ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ആ​ന്‍റ​ണി​ക്കും ഉ​റു​ഗ്വാ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍​വേ​ട്ട​ക്കാ​ര​ന്‍ 39കാ​ര​നാ​യ ലൂ​യി​സ് സു​വാ​ര​സി​നും വി​ല​ങ്ങു​ത​ടി​യാ​യ​തും ഇ​തു​ത​ന്നെ.

ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ള്‍ കാ​ര​ണം റ​യാ​ലി​ന്‍റെ സൂ​പ്പ​ര്‍ ഗോ​ള്‍​കീ​പ്പ​ര്‍ തി​ബോ കോ​ര്‍​ട്ടോ​യി​സി​നെ ബെ​ല്‍​ജി​യം ടീ​മി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​ണ് ഞെ​ട്ടി​ച്ച മ​റ്റൊ​രു വാ​ര്‍​ത്ത.

ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ന്‍ തോ​മ​സ് ടു​ഹ​ല്‍ ആ​ക​ട്ടെ ചെ​ല്‍​സി​യു​ടെ വ​ജ്രാ​യു​ധം കോ​ള്‍ പാ​മ​റെ​യും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ മ​ധ്യ​നി​ര​ക്കാ​ര​ന്‍ ഫി​ല്‍ ഫോ​ഡ​നെ​യും അ​വ​സാ​ന 26ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. ട്രെ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ ആ​ര്‍​ണോ​ള്‍​ഡും വെ​റ്റ​റ​ന്‍ ഡി​ഫ​ന്‍​ഡ​ര്‍ ഹാ​രി മ​ഗ്വ​യ​റു​മാ​ണ് ടീ​മി​ല്‍ ഇ​ടം​നേ​ടാ​ത്ത മ​റ്റു ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ള്‍.

സ്‌​പെ​യി​ന്‍ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് ഡി ​ലാ ഫ്യൂ​ന്‍റെ റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​ങ്ങ​ള്‍​ക്ക് ടീ​മി​ല്‍ ഇ​ടം ന​ല്‍​കാ​തി​രു​ന്ന​തും കാ​യി​ക​ലോ​ക​ത്ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്. റ​യ​ലി​ന്‍റെ യു​വ ഡി​ഫ​ന്‍​ഡ​ര്‍ ഹു​യ്‌​സ​നും വെ​റ്റ​റ​ന്‍ താ​രം കാ​ര്‍​വ​ജാ​ലു​മാ​ണ് വെ​ട്ടി​നി​ര​ത്ത​പ്പെ​ട്ട​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യാ​ക​ട്ടെ വെ​റ്റ​റ​ന്‍ പ്ലേ​മേ​ക്ക​ര്‍ പൗ​ളോ ഡി​ബാ​ല​യ്ക്ക് ഇ​ത്ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ല്ല. യു​വ​താ​ര​ങ്ങ​ളാ​യ റ​യാ​ലി​ന്‍റെ ഫ്രാ​ങ്കോ മ​സ്റ്റാ​ന്‍റു​വാ​നോ, ചെ​ല്‍​സി​യു​ടെ അ​ല​യാ​ന്ദ്രോ ഗ​ര്‍​നാ​ച്ചോ, ജി​യാ​ന്‍​ലൂ​ക്ക പ്ര​സ്റ്റി​യാ​നി എ​ന്നി​വ​ര്‍​ക്കും ടീം ​മാ​നേ​ജ​ര്‍ സ്‌​ക​ലോ​ണി അ​വ​സ​രം ന​ല്‍​കി​യി​ല്ല. റ​യ​ലി​ന്‍റെ ഡി​ഫ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍ എ​ഡ്വേ​ര്‍​ഡോ കാ​മ​വിം​ഗ​യ്ക്ക് ഫ്രാ​ന്‍​സും അ​വ​സ​രം നി​ഷേ​ധി​ച്ചു.

പ​രി​ക്ക് ത​ക​ര്‍​ത്ത സ്വ​പ്ന​ങ്ങ​ള്‍

ബ്ര​സീ​ലി​ന്‍റെ സൂ​പ്പ​ര്‍​താ​രം റോ​ഡ്രി​ഗോ​യും വെ​റ്റ​റ​ന്‍ ഡി​ഫ​ന്‍​ഡ​ര്‍ എ​ഡ​ര്‍ മി​ലി​റ്റാ​വോ​യും പ​രി​ക്കു​മൂ​ലം ഇ​ത്ത​വ​ണ ടീ​മി​ല്ല. റോ​ഡ്രി​ഗോ​യ്ക്കു മാ​ര്‍​ച്ചി​ല്‍ റ​യാ​ലി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച എ​സി​എ​ല്‍ പ​രി​ക്കാ​ണ് ലോ​ക​ക​പ്പ് ന​ഷ്ട​മാ​ക്കി​യ​തെ​ങ്കി​ല്‍ മി​ലി​റ്റാ​വോ​യ്ക്ക് ഹാം​സ്ട്രിം​ഗ് ഇ​ഞ്ചു​റി​യും ഫ്ര​ഞ്ച് സ്‌​ട്രൈ​ക്ക​ര്‍ ഹ്യൂ​ഗോ എ​ക്കി​റ്റി​കെ​യ്ക്ക് അ​ക്കി​ലി​സ് ഇ​ഞ്ചു​റി​യു​മാ​ണ് വി​ന​യാ​യ​ത്.

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ യു​വ​വി​സ്മ​യം സാ​വി സി​മോ​ണ്‍​സി​നും പ​രി​ക്ക് വി​ല്ല​നാ​യി എ​ത്തി. ജ​ര്‍​മ​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ സെ​ര്‍​ജീ നാ​ബ്രി, സ്പാ​നി​ഷ് താ​രം ഫെ​ര്‍​മെ​യ്ന്‍ ലോ​പ​സ്, ജ​പ്പാ​ന്റ കൗ​രു മി​റ്റോ​മ, ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യു​ടെ ലൂ​യി​സ് മ​ല​ഗോ​ന്‍ എ​ന്നി​വ​രും പ​രി​ക്കു​മൂ​ലം ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​നി​ല്ല.

ഹൃ​ഭ​യ​ഭേ​ദ​കം ഈ ​അ​യോ​ഗ്യ​ത

വ്യ​ക്തി​ഗ​ത​മാ​യി മി​ക​ച്ച ഫോ​മി​ല്‍ തു​ട​രു​മ്പോ​ഴും സ്വ​ന്തം രാ​ജ്യം ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ത്ത​തി​നാ​ല്‍ മെ​ഗാ ടൂ​ര്‍​ണ​മെ​ന്‍റെ ന​ഷ്ട​മാ​കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ക​ളി​ക്കാ​രു​മു​ണ്ട്. ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പേ​ര് പോ​ള​ണ്ടി​ന്‍റെ ഇ​തി​ഹാ​സ സ്ട്രൈ​ക്ക​ര്‍ റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടേ​താ​ണ്. യോ​ഗ്യ​താ റൗ​ണ്ടി​ലെ പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ല്‍ പോ​ള​ണ്ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന ലോ​ക​ക​പ്പ് ക​ളി​ക്കാ​മെ​ന്ന ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ മോ​ഹ​ങ്ങ​ളാ​ണു പൊ​ലി​ഞ്ഞ​ത്.

നാ​ലു ത​വ​ണ ലോ​ക​ജേ​താ​ക്ക​ളാ​യ ഇ​റ്റ​ലി ഇ​ത്ത​വ​ണ​യും യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്താ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഗോ​ള്‍​കീ​പ്പ​ര്‍ ജി​യാ​ന്‍​ലൂ​ജി ഡൊ​ണ്ണ​രു​മ്മ, സാ​ന്ദ്രോ ടൊ​ണാ​ലി എ​ന്നീ പ്ര​മു​ഖ​ര്‍ ഇ​ത്ത​വ​ണ ബി​ഗ് സ്‌​റ്റേ​ജി​ലു​ണ്ടാ​കി​ല്ല.

ഹം​ഗ​റി​യു​ടെ ലി​വ​ര്‍​പൂ​ള്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ഡൊ​മി​നി​ക് സൊ​ബോ​ര്‍​സ​ലാ​യ്, ജോ​ര്‍​ജി​യ​യു​ടെ പി​എ​സ്ജി സൂ​പ്പ​ര്‍​താ​രം ക്വി​ച്ച ഖ​ര​ത്സ്‌​കേ​ലി​യ, നൈ​ജീ​രി​യ​യു​ടെ സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ വി​ക്ട​ര്‍ ഒ​സി​മെ​ന്‍, അ​ഡെ​മൊ​ല ലൂ​ക്ക്മാ​ന്‍, ചി​ലി​യു​ടെ വെ​റ്റ​റ​ന്‍ താ​രം അ​ല​ക്‌​സി​സ് സാ​ഞ്ച​സ് തു​ട​ങ്ങി​വ​ര്‍​ക്കും ഉ​ത്ത​വ​ണ ലോ​ക​ക​പ്പ് ന​ഷ്ട​മാ​യി.

Tags : Fifa world cup 2026

Recent News

Corehub Up