x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​ളി​ഫ​യ​ര്‍ ഒ​ന്നിൽ ബം​ഗ​ളൂ​രു x ഗു​ജ​റാ​ത്ത് മ​ത്സ​രം രാത്രി 7.30ന്


Published: May 26, 2026 01:24 AM IST | Updated: May 26, 2026 01:24 AM IST

ധ​ര്‍​മ​ശാ​ല: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഇ​ന്ന​റി​യാം.

19-ാം സീ​സ​ണി​ലെ ക്വാ​ളി​ഫ​യ​ര്‍ ഒ​ന്ന് പോ​രാ​ട്ട​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും 2022 സീ​സ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സും ഇ​ന്നു രാ​ത്രി 7.30നു ​കൊ​മ്പു​കോ​ര്‍​ക്കും. ഇ​തി​ല്‍ ജ​യി​ക്കു​ന്ന ടീം ​നേ​രി​ട്ട് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കും. പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ലൂ​ടെ ഫൈ​ന​ല്‍ ടി​ക്ക​റ്റ് നേ​ടാ​ന്‍ ര​ണ്ടാ​മ​ത് ഒ​രു അ​വ​സ​രം​കൂ​ടി ല​ഭി​ക്കും.

ര​ജ​ത് പാ​ട്ടി​ദാ​ര്‍ ന​യി​ക്കു​ന്ന ബം​ഗ​ളൂ​രു​വും ശു​ഭ്മാ​ന്‍ ഗി​ല്‍ ന​യി​ക്കു​ന്ന ഗു​ജ​റാ​ത്തും 2026 സീ​സ​ണി​ല്‍ 18 പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി. നെ​റ്റ് റ​ണ്‍ റേ​റ്റ് മി​ക​വി​ല്‍ ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ടീം ​കെ​ട്ടു​റ​പ്പ്

സീ​സ​ണ്‍ തു​ട​ക്കം മു​ത​ല്‍ ചാ​മ്പ്യ​ന്‍​മാ​രു​ടെ പോ​രാ​ട്ട​മാ​ണ് ബം​ഗ​ളൂ​രു ന​ട​ത്തി​യ​ത്. ആ​ദ്യം പ്ലേ ​ഓ​ഫി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​തും ബം​ഗ​ളൂ​രു​ത​ന്നെ. വി​രാ​ട് കോ​ഹ്‌ലി, ​ര​ജ​ത് പാ​ട്ടി​ദാ​ര്‍ തു​ട​ക്ക​ത്തി​ലെ ആ​ക്ര​മ​ണ​മാ​ണ് ക​രു​ത്ത്.

163.82 സ്‌​ട്രൈ​ക് റേ​റ്റി​ല്‍ 557 റ​ണ്‍​സ് നേ​ടി​യ കോ​ഹ്‌ലി​യു​ടെ ഇ​ന്നിം​ഗ്‌​സ് നി​ര്‍​ണാ​യ​ക​മാ​കും. 183 പ്ര​ഹ​ര​ശേ​ഷി​യി​ലാ​ണ് പാ​ട്ടി​ദാ​ര്‍ അ​ടി​ച്ചു​പ​റ​ത്തു​ന്ന​ത്. സ്വ​ന്ത​മാ​ക്കി​യ​ത് 393 റ​ണ്‍​സ്. സീ​സ​ണി​ല്‍ മി​ന്നും ഫോ​മി​ലു​ള്ള ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍ 171.82 സ്‌​ട്രൈ​ക് റേ​റ്റി​ല്‍ 433 റ​ണ്‍​സ് നേ​ടി മൂ​ന്നാം ന​മ്പ​രി​ല്‍ വി​ശ്വാ​സം കാ​ക്കു​ന്നു. ജി​തേ​ഷ് ശ​ര്‍​മ, ഫി​ല്‍ സാ​ള്‍​ട്ട്, വെ​ങ്കി​ടേ​ഷ് അ​യ്യ​ര്‍ തു​ട​ങ്ങി വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് നി​ര.

പ​ര്‍​പ്പി​ള്‍ ക്യാ​പ് പോ​രാ​ട്ട​ത്തി​ല്‍ 24 വി​ക്ക​റ്റു​മാ​യി ഒ​ന്നാ​മ​തു​ള്ള ആ​ര്‍​സി​ബി​യു​ടെ പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഫോ​മി​ലു​ള്ള​പ്പോ​ള്‍ പ​വ​ര്‍ പ്ലേ​യി​ല്‍ ഗു​ജ​റാ​ത്ത് വി​യ​ര്‍​ക്കും. 14 വി​ക്ക​റ്റ് വീ​ഴ​ത്തി​യ റ​സി​ക് ഥാ​റും നി​ര്‍​ണാ​യ​ക​മാ​കും. ഏ​ത് ബാ​റ്റ​റെ​യും വീ​ഴ്ത്താ​ന്‍ ക​രു​ത്തു​ള്ള ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡ് ഫോ​മി​ലാ​യാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം വി​ത​യ്ക്കും.

പേ​സും സ്ഥി​ര​ത​യും

ഗു​ജ​റാ​ത്തി​നെ മു​ന്നി​ല്‍​നി​ന്ന് ന​യി​ക്കു​ന്ന​ത് ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ത​ന്നെ​യാ​ണ്. ഓ​പ്പ​ണിം​ഗി​ല്‍ ഗി​ല്‍-​സാ​യ് സു​ദ​ര്‍​ശ​ന്‍ സ​ഖ്യം ഗു​ജ​റാ​ത്തി​ന്‍റെ വി​ശ്വ​സ​വും ക​രു​ത്തു​മാ​ണ്.

ഓ​റ​ഞ്ച് ക്യാ​പ് പോ​രാ​ട്ട​ത്തി​ല്‍ 157.92 പ്ര​ഹ​ര​ശേ​ഷി​യി​ല്‍ 638 റ​ണ്‍​സു​മാ​യി സാ​യ് സു​ദ​ര്‍​ശ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തും ഗി​ല്‍ 161.67 സ്‌​ട്രൈ​ക്ക് റേ​റ്റി​ല്‍ 616 റ​ണ്‍​സു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ഈ ​സ്ഥി​ര​ത​യാ​ണ് ഗു​ജ​റാ​ത്ത് മു​ന്നേ​റ്റ​ത്തി​ന്‍റെ അ​ടി​ത്ത​റ.

ജോ​സ് ബ​ട്‌ല​ര്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ഗ്ലെ​ന്‍ ഫി​ലി​പ്‌​സ്, രാ​ഹു​ല്‍ തെ​വാ​ട്ടി​യ തു​ട​ങ്ങി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റ​ര്‍​മാ​ര്‍ നി​ര​യി​ലു​ണ്ട്.

24 വി​ക്ക​റ്റു​മാ​യി ത​ക​ര്‍​ത്തെ​റി​യു​ന്ന ക​ഗി​സോ റ​ബാ​ഡ​യ്‌​ക്കൊ​പ്പം 17 വി​ക്ക​റ്റു​മാ​യി മു​ഹ​മ്മ​ദ് സി​റാ​ജും 14 വി​ക്ക​റ്റു​മാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ​യും 13 വി​ക്ക​റ്റു​മാ​യി ജേ​സ​ണ്‍ ഹോ​ള്‍​ഡ​റും ചേ​രു​മ്പോ​ള്‍ പേ​സ് നി​ര അ​തീ​വ ക​രു​ത്ത് കാ​ട്ടും. 19 വി​ക്ക​റ്റു​മാ​യി റ​ഷീ​ദ് ഖാ​ന്‍ ബാ​റ്റ​ര്‍​മാ​രെ ക​റ​ക്കി വീ​ഴ്ത്തി ഗു​ജ​റാ​ത്ത് ബൗ​ളിം​ഗ് നി​ര​യ്ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു.

Tags : Bengaluru Gujarat Qualifier IPL T20 Cricket

Recent News

Corehub Up