x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​സ്ഥാ​ന്‍ കോ​ട്ട ത​ക​ർ​ത്തു; ഗു​ജ​റാ​ത്ത് ഐ​പി​എ​ല്‍ ഫൈ​ന​ലി​ല്‍


Published: May 29, 2026 11:45 PM IST | Updated: May 29, 2026 11:52 PM IST

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ൽ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ ഏ​ഴു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ഫൈ​ന​ലി​ല്‍. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 18.4 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റു​ക​ൾ മാ​ത്രം ന​ഷ്‌​ട​പ്പെ​ടു​ത്തി ഗു​ജ​റാ​ത്ത് മ​റി​ക​ട​ന്നു.

സെ​ഞ്ചു​റി നേ​ടി​യ (104) ഗി​ല്ലും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സാ​യ് സു​ദ​ര്‍​ശ​നു​മാ​ണ് (58) ഗു​ജ​റാ​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഗി​ല്‍-​സു​ദ​ര്‍​ശ​ൻ ഓ​പ്പ​ണിം​ഗ് സ​ഖ്യം 12.5 ഓ​വ​റി​ല്‍ 168 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ശേ​ഷ​മാ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്.

ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ ആ​ർ​സി​ബി​ക്കെ​തി​രേ പു​റ​ത്താ​യ​തി​നു സ​മാ​ന​മാ​യി ബാ​റ്റ് കൈ​യി​ൽ നി​ന്ന് തെ​റി​ച്ച് വി​ക്ക​റ്റി​ലേ​ക്ക് പ​തി​ച്ചാ​ണ് ഈ ​മ​ത്സ​ര​ത്തി​ലും സു​ദ​ർ​ശ​ൻ പു​റ​ത്താ​യ​ത്. സ്കോ​ര്‍ രാ​ജ​സ്ഥാ​ന്‍ 214-6, ഗു​ജ​റാ​ത്ത് 219-3 (18.3). ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 214 റ​ൺ​സെ​ടു​ത്ത​ത്.

ന്യൂ​ച​ണ്ഡീ​ഗ​ഡി​ലെ മ​ഹാ​രാ​ജ യാ​ദ​വീ​ന്ദ്ര സിം​ഗ് സ്‌​റ്റേ​ഡി​യ​ത്തി​ലെ ബാ​റ്റി​ങ്ങി​ന് ബു​ദ്ധി​മു​ട്ടേ​റി​യ പി​ച്ചി​ൽ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്‌​ഥാ​ൻ ഇ​ന്നിം​ഗ്സി​ലെ ന​ട്ടെ​ല്ല്. 47 പ​ന്തു​ക​ൾ നേ​രി​ട്ട താ​രം 96 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി.

ര​വീ​ന്ദ്ര ജ​ഡേ​ജ (35 പ​ന്തി​ൽ 45), ഡോ​നോ​വ​ൻ ഫെ​റേ​റ (11 പ​ന്തി​ൽ 38) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് പ്ര​ക​ട​ന​വും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യി. ഒ​രു ഭാ​ഗ​ത്ത് വി​ക്ക​റ്റു​ക​ൾ തു​ട​ർ​ച്ച​യാ​യി വീ​ണ​പ്പോ​ഴും വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ പോ​രാ​ട്ട​മാ​ണ് രാ​ജ​സ്‌​ഥാ​നെ സു​ര​ക്ഷി​ത​മാ​യ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഐ​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​ണ് ബം​ഗ​ളൂ​രു.

Tags : ipl qualifier rajasthan royals gujarat titans

Recent News

Corehub Up