അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ക്യാപ്റ്റൻ രജത് പാട്ടീദാർ.
ഞായറാഴ്ച നടന്ന ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർസിബി കിരീടം നിലനിർത്തിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐപിഎല്ലിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി.
ഒരു ടീമിനും ഇതുവരെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാൻ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആർസിബിയെ എത്തിക്കാനാണ് പാട്ടീദാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. തന്റെ 33-ാം ജ·ദിനത്തിന്റെ തലേന്നാണ് ആർസിബി നായകൻ രണ്ടാമത്തെ ഐപിഎൽ കിരീടം വാനിലുയർത്തിയത്.
നായകനായി മാത്രമല്ല, ബാറ്ററായും പാട്ടീദാർ സീസണിൽ തിളങ്ങി. 15 മത്സരങ്ങളിൽ നിന്ന് 41.75 ശരാശരിയിലും 192.69 സ്ട്രൈക്ക് റേറ്റിലും 501 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ക്വാളിഫയർ 1ൽ ടൈറ്റൻസിനെതിരേ വെറും 33 പന്തിൽനിന്ന് നേടിയ 93 റണ്‍സും ഇതിൽ ഉൾപ്പെടുന്നു.
Tags : Rajat Patidar Goal Hat trick IPL