അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടി.
അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ സുദർശനും ഗില്ലും 12.2 ഓവറിൽ 125 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗില്ലിനെ സ്പെൻസർ ജോൺസണാണ് പുറത്താക്കിയത്. തുടർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച സുദർശൻ ഒടുവിൽ അൻഷുൽ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്ട്ലർ 27 പന്തിൽ പുറത്താകാതെ 57 റൺസ് നേടി ടീം സ്കോർ 200 കടത്താൻ സഹായിച്ചു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അതേസമയം പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനമാണ്.
Tags : ipl Gujarat Titans Chennai Super Kings