x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത് വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക്; കു​ൽ​ദീ​പ് യാ​ദ​വ് ഇ​നി ല​ക്‌​നോ​വി​ൽ


Published: June 23, 2026 03:05 PM IST | Updated: June 23, 2026 03:08 PM IST

മും​ബൈ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് നാ​യ​ക​നാ​യി​രു​ന്ന റി​ഷ​ഭ് പ​ന്ത് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി. കു​ൽ​ദീ​പ് യാ​ദ​വി​നെ ല​ക്‌​നോ​വി​ന് പ​ക​രം ന​ൽ​കി​യാ​ണ് പ​ന്തി​നെ ക്യാ​പി​റ്റ​ൽ​സ് പ​ഴ​യ ത​ട്ട​ക​ത്തി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച​ത്.

ര​ണ്ടു സീ​സ​ൺ മു​മ്പ് 27 കോ​ടി രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ല​ക്‌​നോ സ്വ​ന്ത​മാ​ക്കി​യ പ​ന്ത് തി​രി​ച്ചെ​ത്തു​മ്പോ​ൾ ആ ​പ്ര​തി​ഫ​ലം 15 കോ​ടി​യാ​യി ചു​രു​ങ്ങും. അ​തേ​സ​മ​യം 13.50 കോ​ടി രൂ​പ​യ്ക്കാ​ണ് കു​ൽ​ദീ​പ് യാ​ദ​വ് ല​ക്‌​നോ​വി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 2025ലെ ​ഐ​പി​എ​ല്‍ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യാ​ണ് റി​ഷ​ഭ് പ​ന്ത് ല​ക്നോ ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

എ​ന്നാ​ൽ ല​ക്നോ​വി​നൊ​പ്പ​മു​ള്ള പ​ന്തി​ന്‍റെ ര​ണ്ട് വ​ർ​ഷ​ത്തെ ക​രി​യ​ർ അ​ത്ര മി​ക​ച്ച​താ​യി​രു​ന്നി​ല്ല. 2025 സീ​സ​ണി​ല്‍ 269 റ​ൺ​സും 2026 - ല്‍ 312 ​റ​ൺ​സു​മാ​ണ് താ​രം നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ മോ​ശം ഫോ​മി​നെ​ത്തു​ട​ർ​ന്ന് 2026 സീ​സ​ണി​നു​ശേ​ഷം പ​ന്ത് ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു.

Tags : ipl rishabh pant delhi capitals

Recent News

Corehub Up