രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാള്‍ ഇന്ന് ആരംഭിക്കും. ഇന്നുമുതൽ മൂന്നുവരെ ഇടവകയിലെ വിവിധ വാര്‍ഡുകളെ പങ്കെടുപ്പിച്ച് അഖണ്ഡ ജപമാല പ്രാർഥന രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കും. അഞ്ചു മുതല്‍ ഏഴു വരെ തീയതികളില്‍ ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ മരിയൻ ധ്യാനം. തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ഏഴിന് രാത്രി ഒന്‍പതു മുതല്‍ എട്ടിന് പുലര്‍ച്ചെ അഞ്ചുവരെ രാത്രി ആരാധാന. 5.00 , 6.10, 7.15 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാനയും മരിയന്‍ പ്രബോധനവും - ഫാ. ജോര്‍ജ് പാറേക്കുന്നേല്‍. 6.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നേര്‍ച്ചവിതരണം. രാമപുരം ഇടവകയിലെ ആകാശപ്പറവകളുടെ കൂട്ടുകാര്‍ ഡയറക്ടര്‍ ഫാ. സുശീല്‍ കിഴക്കേക്കുന്നേല്‍, ഡീക്കന്‍ ബ്രദര്‍ ഫ്രാങ്കളിന്‍ വെട്ടുകല്ലേല്‍, വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, സഹവികാരിമാരായ ഫാ. മാത്യു പനങ്ങാട്ട്, ഫാ. ഏബ്രഹാം കുഴിമുള്ളില്‍ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.
പാലാ: ഗാഡലുപ്പെ മാതാ പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പ് ആചരണം ഇന്നുമുതല്‍ എട്ടുവരെ നടക്കും. ഇന്നു രാവിലെ 11.45ന് കൊടിയേറ്റ്, ജപമാല, നോവേന, വിശുദ്ധ കുര്‍ബാന. ആറിനു രാവിലെ 10.30ന് ജപമാല, വചനപ്രഘോഷണം - ഫാ. ജോഷി ഐഎംഎസ് ആലപ്പുഴ. ഉച്ചയ്ക്ക് 12ന് നൊവേന, വിശുദ്ധ കുര്‍ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, നേര്‍ച്ചവിതരണം. എട്ടിന് 11.45ന് നൊവേന, വിശുദ്ധ കുര്‍ബാന, സമാപനാശീര്‍വാദം, നേര്‍ച്ച വിതരണം. വികാരി ഫാ. ജോഷി പുതുപ്പറമ്പില്‍, ഫാ. തോമസ് പഴുവക്കാട്ടില്‍ നേതൃത്വം നല്‍കും.
Tags : Nattuvishesham Districtnews Observance