ഗോത്രവിഭാഗം കലാസംഗമത്തിൽ വീട്ടമ്മമാർ അവതരിപ്പിച്ച നൃത്തം.
മലമ്പുഴ: ഗവൺമെന്റ് ആശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശീയജനതയുടെ അന്തർദേശീയ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജി.കെ. മുരുകൻ അധ്യക്ഷനായി.
ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. ഷമീന, പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, പ്രഥമാധ്യാപിക ആർ. സന്ധ്യ, സീനിയർ സൂപ്രണ്ട് സി. രാജലക്ഷ്മി, സ്കൂൾ മാനേജർ എ.കെ. അബ്ദുൾ ഗഫൂർ, സീനിയർ അസിസ്റ്റന്റ് നാസിമ എന്നിവർ പ്രസംഗിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്റ്റാഫ് സെക്രട്ടറി ജംഷീന നന്ദി പറഞ്ഞു.
ഗോത്രകലകൾക്ക് വേദിയൊരുക്കി നന്ദിയോട് സ്കൂൾ
വണ്ടിത്താവളം: തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ കലാ- സാംസ്കാരിക പാരമ്പര്യങ്ങളെ അടുത്തറിയാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും നന്ദിയോട് ഹൈസ്ക്കളിൽ സംഘടിപ്പിച്ച തദ്ദേശീയ ഗോത്രവിഭാഗ കലാസംഗമം ശ്രദ്ധേയമായി.
ഹെഡ്മാസ്റ്റർ സുഗേഷ് ഉദ്ഘാടനം ചെയ്തു. പ്രവീൺ സ്വാഗതം പറഞ്ഞു. മുൻ മലയാളം മിഷൻ ഭാഷാധ്യാപകൻ സതീഷ് കുമാർ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. ഗോത്രവിഭാഗം രക്ഷിതാക്കളും, വിദ്യാർഥികളും അവതരിപ്പിച്ച വിവിധ നൃത്തങ്ങളും കലാപരിപാടികളും പ്രധാന ആകർഷണമായി.
Tags : Nattuvishesham Districtnews Observance