x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ളി​ത്ത​ട്ടി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​ണ്ട് ക്ര​ഷ​റു​ക​ൾ

വെബ് ഡെസ്ക്
Published: November 5, 2026 06:10 AM IST | Updated: November 5, 2026 06:10 AM IST

ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വൃ​ത്തി​ക്കു​ന്ന ക്ര​ഷ​റു​ക​ളി​ൽ ഒ​ന്നിന്‍റെ ദൂ​ര​ത്തു​നി​ന്നു​ള്ള കാ​ഴ്ച.

ഇ​രി​ട്ടി: കോ​ളി​ത്ത​ട്ടി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​ണ്ട് ക്ര​ഷ​റു​ക​ൾ. നി​ര​വ​ധി ക്ര​ഷ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ത്ത​ട്ട് മേ​ഖ​ല​യി​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ എ​ല്ലാ ക്ര​ഷ​റു​ക​ളും നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ട് ര​ണ്ട് ക്ര​ഷ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

നി​ല​വി​ലെ സ്റ്റോ​ക്ക് യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന വ്യ​ജേ​ന​യാ​ണ് ക്ര​ഷ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്ര​ഷ​റു​ക​ളി​ൽ ജെ​സി​ബി, ഹി​റ്റാ​ച്ചി ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ക്ര​ഷ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സി​ല്ലെ​ന്നാ​ണ് ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ക​രി​ങ്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി​യ നി​ര​വ​ധി ലോ​റി​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സ്റ്റോ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ മ​റ​വി​ൽ ക്ര​ഷ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്നു​ത​ന്നെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്ഥ​പ​ന​ങ്ങ​ൾ പ്ര​വൃ​ത്തി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട അ​ധി​കൃ​ത​ർ​ക്ക് ത​ന്നെ ഇ​തി​ൽ കൃ​ത്യ​മാ​യ വ്യ​ക്ത​ത ഇ​ല്ല. മാ​ത്ര​മ​ല്ല, കോ​ളി​ത്ത​ട്ട് മേ​ഖ​ല​യി​ൽ ഒ​രു പാ​രി​സ്ഥി​തി​കാ​നു​മ​തി​യും ഇ​ല്ലാ​തെ നി​ര​വ​ധി ചെ​ങ്ക​ൽ ക്വാ​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Tags :

Recent News

Corehub Up