x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​സി​യം-​മൃ​ഗ​ശാ​ല കാ​ന്പ​സ് വി​ക​സ​ന​ത്തി​നു നി​വേ​ദ​നം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 5, 2026 06:51 AM IST | Updated: November 5, 2026 06:51 AM IST

തൃ​ശൂ​ർ പ​ഴ​യ മൃ​ഗ​ശാ​ല ക​വാ​ടം

തൃ​ശൂ​ർ: മൃ​ഗ​ശാ​ല പു​ത്തൂ​രി​ലേ​ക്കു മാ​റ്റി​യ​തോ​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന തൃ​ശൂ​ർ മ്യൂ​സി​യ​വും പ​ഴ​യ മൃ​ഗ​ശാ​ലാ കാ​ന്പ​സും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ടൂ​റി​സം സാം​സ്കാ​രി​ക​കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യ ബി​ഹാ​ർ മ്യൂ​സി​യ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ തൃ​ശൂ​ർ മ്യൂ​സി​യ​ത്തെ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ന്ന​മാ​യ ച​രി​ത്രം, സാ​ഹി​ത്യം, ത​ന​തു ക​ല​ക​ൾ, നാ​ടോ​ടി​ക്ക​ഥ​ക​ൾ, ക​ര​കൗ​ശ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​കു​ട​ക്കീ​ഴി​ൽ സ​മ​ഗ്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വ​ന്പ​ൻ സാം​സ്കാ​രി​ക​കേ​ന്ദ്ര​മാ​യി ഈ ​സ്ഥ​ല​ത്തെ മാ​റ്റാ​ൻ അ​വ​സ​രം ഉ​ണ്ടെ​ന്നി​രി​ക്കെ അ​തു ശ​രി​യാ​യ രീ​തി​യി​ൽ വി​നോ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ലൂ​ടെ യു​വ​ത​ല​മു​റ​യെ​യും വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ​യും വ​ലി​യ​തോ​തി​ൽ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കും. പൂ​ര​ക്കാ​ല​ത്തു​മാ​ത്രം ആ​ളു​ക​ൾ എ​ത്തു​ന്ന​തി​നു പ​ക​രം, വ​ർ​ഷം​മു​ഴു​വ​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​മാ​ക്കി തൃ​ശൂ​രി​നെ മാ​റ്റു​ക​യാ​ണു ല​ക്ഷ്യം. ഇ​തു​വ​ഴി നാ​ടി​നു വ​ൻ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യും പ്രാ​ദേ​ശി​ക​മാ​യി നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​രു​ന്നു​ണ്ട്.

Tags :

Recent News

Corehub Up