x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള ടാ​ങ്കി​ന് ഭീ​ഷ​ണി​യാ​യി ചെ​ങ്ക​ൽ ഖ​ന​നം

വെബ് ഡെസ്ക്
Published: November 5, 2026 06:16 AM IST | Updated: November 5, 2026 06:16 AM IST

തേ​ർ​മ​ല കൈ​ക്കൂ​ലി​ത്ത​ട്ടി​ലെ ചെ​ങ്ക​ൽ ഖ​ന​ന പ്ര​ദേ​ശ​ത്തെ കു​ന്നി​ൻ മു​ക​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഏ​ഴ​ര​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള കു​ടി​വെ​ള്ള ടാ​ങ്ക്.

പ​യ്യാ​വൂ​ർ: ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തേ​ർ​മ​ല കൈ​ക്കൂ​ലി​ത്ത​ട്ടി​ലെ ചെ​ങ്ക​ൽ ഖ​ന​നം ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഏ​ഴ​ര ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള കു​ടി​വെ​ള്ള സം​ഭ​ര​ണി​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. ഖ​ന​നം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ക​മ്പ​ന​ങ്ങ​ൾ ജ​ല​സം​ഭ​ര​ണി​യു​ടെ തൂ​ണു​ക​ൾ​ക്കും ഭി​ത്തി​ക​ൾ​ക്കും വി​ള്ള​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ടു​ത്ത ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ മു​ന്നൂ​റ് കു​ടും​ബ​ങ്ങ​ൾ ക​വി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ക്ക​റു ക​ണ​ക്കി​ന് ഭൂ​മി​യി​ലെ ക​ശു​മാ​വി​ൻ തോ​ട്ടം പു​തി​യ കൃ​ഷി​ക്കെ​ന്ന പേ​രി​ൽ വെ​ട്ടി​മാ​റ്റി​യാ​ണ് ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് തേ​ർ​മ​ല സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.

2018ലാ​ണ് കൈ​ക്കൂ​ലി​ത്ത​ട്ടി​ൽ ചെ​ങ്ക​ൽ ഖ​ന​നം ആ​രം​ഭി​ച്ച​ത്. ഇ​തേ വ​ർ​ഷം പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഭൂ​മി വി​ണ്ടു​കീ​റു​ക​യും മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യും ചെ​യ്തി​രു​ന്നു. 2019ൽ ​കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തും പാ​റ​ക​ൾ നി​ര​ങ്ങി മാ​റി​യ​തു​ൾ​പ്പ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളും ന​ട​ന്നു. ഇ​തി​നി​ടെ കു​ന്നി​ൻ​മു​ക​ളി​ലെ ചെ​ങ്ക​ൽ ഖ​ന​ന​മേ​ഖ​ല​യി​ലെ ഗു​ഹ​ക​ളി​ലൂ​ടെ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തി കി​ണ​റു​ക​ളി​ൽ ചെ​ളി​വെ​ള്ള​വും ക​ല്ലു​ക​ളും നി​റ​ഞ്ഞ അ​വ​സ്ഥ​യും രൂ​പ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സോ​യി​ൽ പൈ​പ്പിം​ഗ് (മ​ണ്ണി​ന​ടി​യി​ലൂ​ടെ വെ​ള്ള​വും മ​ണ്ണും മ​റ്റും ഒ​ഴു​കി പോ​കു​ന്ന അ​വ​സ്ഥ) സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന സ​ബ് ക​ള​ക്ട​ർ, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി.

2019ൽ ​ഉ​ളി​ക്ക​ൽ-​പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ ഖ​ന​നം നി​രോ​ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വും ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഖ​ന​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് തേ​ർ​മ​ല സം​ര​ക്ഷ​ണ​സ​മി​തി ആ​രോ​പി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ചെ​ങ്ക​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് തേ​ർ​മ​ല സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കു​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത്, ജോ​ർ​ജ് പു​ളി​യ്ക്ക​ക്കു​ന്നേ​ൽ, ബി​നു മു​രി​യം​വേ​ലി​ൽ, ബാ​ബു മു​രി​യം​വേ​ലി​ൽ, ജോ​യി മ​ണ്ഡ​പ​ത്തി​ൽ, ബി​നോ​യ് പ​ന്ത​ലാ​ങ്ക​ൽ, ജോ​യി മു​രി​യം​വേ​ലി​ൽ, ഷാ​ജി മു​ക​ളേ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up