x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തി​യാ​ർ പ​ൽ​ക​ലൈ​ക്കൂ​ട​ത്തി​ന്‍റെ ശാ​ഖ മാ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 5, 2026 06:02 AM IST | Updated: November 5, 2026 06:02 AM IST

ഭാ​ര​തി​യാ​ർ പ​ൽ​ക​ലൈ​ക്കൂ​ട​ത്തി​ന്‍റെ ശാ​ഖ മാ​ഹി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ പ​ള്ളു​ർ ക​രി​ക്കു​ന്നി​ലെ സ്ഥ​ലം മ​ന്ത്രി രാ​ജ​വേ​ലു സ​ന്ദ​ർ​ശി​ക്കു​ന്നു.

മാ​ഹി: മാ​ഹി​യു​ടെ വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള പ്ര​ശ​സ്ത ക​ലാ​സ്ഥാ​പ​ന​മാ​യ ഭാ​ര​തി​യാ​ർ പ​ൽ​ക​ലൈ​ക്കൂ​ട​ത്തി​ന്‍റെ ശാ​ഖ മാ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

മാ​ഹി എം​എ​ൽ​എ ടി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് ഏ​റെ​ക്കാ​ല​മാ​യു​ള്ള ഈ ​സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ച്ചേ​രി ക​ലാ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി രാ​ജ​വേ​ലു, ഭാ​ര​തി​യാ​ർ പ​ൽ​ക​ലൈ​ക്കൂ​ടം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ്, മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം എം​എ​ൽ​എ മാ​ഹി​യി​ലെ നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ത്ര​ക​ല, നൃ​ത്തം, സം​ഗീ​തം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും പ​ഠ​ന പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. മാ​ഹി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ൽ​ത്ത​ന്നെ ക​ലാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി മാ​ഹി​യു​ടെ ക​ലാ-​സാം​സ്കാ​രിക ​വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും. കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്കും, മ​റ്റു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും.

Tags :

Recent News

Corehub Up